0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]

Author : Fang.leng Read All Parts 2.2K

എത്തിയ രൂപയും അവനു പിന്നാലെ മുകളിലേക്ക് ഓടി കയറാൻ തുടങ്ങി

"ടാ നിക്ക് "

രൂപ പെട്ടെന്ന് തന്നെ ആദിയുടെ ഷർട്ടിനു പുറകിൽ പിടുത്തമിടാനായി ശ്രമിച്ചു എന്നാൽ പെട്ടെന്ന് അവളുടെ കാലു തെറ്റി അവൾ പതിയെ സ്റ്റെയറിൽ നിന്ന് താഴേക്കു വീഴാൻ ഒരുങ്ങി പെട്ടെന്നാണ് ആദി അവളുടെ കയ്യിൽ പിടുത്തമിട്ടത് ശേഷം അവൻ അവളെ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു

ആദി : നിനക്കെന്താടി പ്രാന്തുണ്ടോ, ഈ സാരിയും ചുറ്റികൊണ്ടാണോടി ഓടുന്നെ ഇപ്പോൾ വീണു ചത്തേനെ

പെട്ടെന്നുണ്ടായ നെട്ടലിൽ നിന്ന് രൂപ വേഗം തന്നെ മുക്തയായി

രൂപ : താങ്ക്സ്

ആദി : അവളുടെ ഒരു താങ്ക്സ് നിന്നെ കണ്ട അന്ന് മുതൽ എനിക്ക് ശനി ദശയാ ധന നഷ്ടം മാനഹാനി അങ്ങനെ എല്ലാമായി നീയെങ്ങാൻ ഇവിടെ നിന്ന് വീണ് ചത്താൽ അതും എന്റെ തയിലാകും അതുകൊണ്ട് മാത്രം പിടിച്ചു കയറ്റിയതാ അല്ലാതെ നിന്നോടുള്ള സ്‌നേഹം കൊണ്ട് ചെയ്തതല്ല പിന്നെ ഈ താക്സ് പറഞ്ഞ നീ തന്നെ അവസരം വരുമ്പോൾ ഞാൻ നിന്നെ കയറി പിടിച്ചു എന്ന് പറയും അതും എനിക്ക് നന്നായി അറിയാം

രൂപ :മതി ..ഞാൻ സോറി പറയാൻ വന്നതാ

ആദി : സോറിയോ

രൂപ :അതെ ഇന്നലെ പറഞ്ഞതിനൊക്കെ സോറി

ആദി : കൊണ്ട് പോയി പുഴുങ്ങി തിന്നടി നിന്റെ സോറി നിന്റെ പുളിച്ച നാവ് കൊണ്ട് നീ എന്നെ എന്തൊക്കെയാടി പറഞ്ഞത് എന്നിട്ട് സോറി പോലും

രൂപ :അത് പിന്നെ

ആദി : മിണ്ടരുത് ഞാൻ ഇന്നലെ പറഞ്ഞത് ഓർമ്മയുണ്ടൊ നീ ഇനി

💬 Comments

View all comments