0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 1.8K

അത്രയൊന്നും വരില്ലല്ലൊ ഇത് ആരെങ്കിലും ചോദിച്ചാൽ വകയിലെ ബന്ധു ആണെന്ന് പറഞ്ഞാൽ മതി

അമ്മ : നീ മിണ്ടരുത് ആദി വകയിലെ പോലും തന്തയുടെ അല്ലേ വിത്ത് നീ ഇത് ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളു

ആദി :  അച്ഛനെ ഒന്നും പറയല്ലേ ഞാൻ അല്ലേ തെറ്റ് ചെയ്തത്

അമ്മ : ഞാൻ പറയും എനിക്ക് അത്രക്ക് ദണ്ണമുണ്ടെടാ ഞാൻ നിന്നെ എങ്ങനെ വളർത്തിയതാ എന്നിട്ടിപ്പോൾ...

ആദി :( സോറി അമ്മ വേറെ എന്ത് പറഞ്ഞാലും അമ്മ അവളെ ഇവിടെ നിർത്തില്ല എന്നെനിക്ക് അറിയാം അതുകൊണ്ട് പറഞ്ഞു പോയതാ സമയമാകുബോൾ എല്ലാ സത്യവും ഞാൻ അമ്മയോട് പറയാം )

അമ്മ : എന്താടാ ആലോചിക്കുന്നെ അവളെയും കൊണ്ടു എങ്ങോട്ട് പോകാം എന്നായിരിക്കും അല്ലേ

ആദി : അമ്മേ

അമ്മ : നീ തന്നെ ജയിച്ചെടാ എനിക്കിനി ഇതിൽ ഒന്നും ചെയ്യാൻ ഇല്ലല്ലൊ അവൾ ഇവിടെ തന്നെ നിന്നോട്ടെ പിന്നെ നിന്റെ മാമൻ അറിയുമ്പോൾ നീ തന്നെ എന്താന്ന് വെച്ചാൽ ചെയ്തോണം എന്നെ ഇനി ഒന്നിനും കൂട്ട് വിളിക്കരുത്

ഇത്രയും പറഞ്ഞു അമ്മ കതക് തുറന്ന് റൂമിന് പുറത്തേക്കിറങ്ങി അപ്പൊഴേക്കും രൂപ ബാഗുമെടുത്ത് പോകാൻ ഇറങ്ങിയിരുന്നു

അമ്മ : നീ ഇത് എങ്ങോട്ടാ

രൂപ : ഞാൻ പൊക്കൊളാം അവനെ ഒന്നും പറയല്ലെ

അമ്മ : നീ എങ്ങോട്ട് പോകും അച്ഛനെയും അമ്മയേയും എല്ലാം വെറുപ്പിച്ചില്ലെ  ഇറങ്ങി പോയ ശേഷം നീ എന്തെങ്കിലും കടും കൈ ചെയ്താൽ അവന്റെ കൂടെ ഈ വയസ് കാലത്ത്‌ ഞാനും അകത്താകും ഇവിടെ നിക്കാൻ വേണ്ടി

💬 Comments

View all comments