Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]
പ്രൈസ് BA ഹിസ്റ്ററി "
രാജീവ് : കണ്ടോ മിസ്സേ നമുക്ക് തരേണ്ട ഫസ്റ്റ് പ്രൈസാ മലയാളത്തിന് കൊടുത്തത് എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെ തന്നെ വരുമെന്ന് പ്രിൻസിപലിന് അല്ലെങ്കിലും അല്പം പക്ഷപാധം കൂടുതലാ bsc കാരെ കണ്ടുകൂട വിഷ്ണു ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല നമുക്ക് പ്രശ്നം ഉണ്ടാക്കാം
മിസ്സ് : എന്ത് പ്രശ്നം മിണ്ടാതെ അവിടെ നിന്നോണം ഇല്ലെങ്കിൽ എല്ലാ ആഘോഷവും ഇതോടെ നിർത്തും സെക്കന്റ് കിട്ടിയില്ലെ ഇനിയിപ്പോൾ ഇതിന്റെ പേരിൽ പ്രശ്നം ഒന്നും വേണ്ട കഴിഞ്ഞ തവണ നമുക്ക് ഇതുപോലും ഇല്ലായിരുന്നല്ലോ അവൻ പ്രശ്നം ഉണ്ടാക്കാൻ വന്നേക്കുന്നു
വിഷ്ണു : പ്രശ്നം ഒന്നും വേണ്ട ഇനി നമുക്ക് ബാക്കി മത്സരങ്ങളുടെ കാര്യം നോക്കാം എന്തായാലും ഒന്നും കിട്ടാതിരുന്നില്ലല്ലോ
*********************************************
പിന്നെയും പല മത്സരങ്ങളും കടന്നുപോയി ഒടുവിൽ വടം വലി മത്സരത്തിൽ കെമിസ്ട്രി ഫസ്റ്റ് നേടി അതിന്റെ സന്തോഷത്തിൽ കുട്ടികൾ ക്ലാസ്സ് റൂമിൽ ആടി തിമിർത്തു
"മതി മതി ഇനി എല്ലാവരും കഴിക്കാൻ വാ "
വിഷ്ണു പെട്ടെന്ന് തന്നെ പാട്ട് ഓഫ് ആക്കി
"കുറച്ച് സമയം കൂടി വിഷ്ണുവേട്ടാ "
വിഷ്ണു : ഇനിയൊക്കെ കഴിച്ചിട്ട് മതി ഇപ്പോൾ തന്നെ വൈകി ആദ്യം പെൺകുട്ടികൾ ഇരിക്ക് കുറച്ച് പേർ വിളമ്പാൻ വേണ്ടി വാ
ഇത്രയും പറഞ്ഞു വിഷ്ണു ഭക്ഷണം കൊടുക്കാനായി സെറ്റാക്കിയിട്ട ക്ലാസ്സിലേക്ക് പോയി
കുറച്ച് സമയത്തിനുള്ളിൽ എല്ലാവരും സദ്യക്കായി റെഡിയായിരുന്നു
വിഷ്ണു : ആദി നീ സാമ്പാർ വിളമ്പിക്കോ രാജീവേ ഈ ചോറ് കൊണ്ടു പോയി കൊടുക്കെടാ അജാസേ...
അജാസ് : ഞാൻ പായിസം വിളമ്പിക്കോളാം
വിഷ്ണു : അത് അവസാനമല്ലേ ആദ്യം നീ ഇതൊക്കെ ഒന്ന് കൊണ്ടു കൊടുക്ക്... ടാ അമലേ ആദർശിനേയും കൊണ്ട് ഇങ്ങ് വന്നേ
അല്പസമയത്തിനുള്ളിൽ തന്നെ അവർ ഭക്ഷണം വിളമ്പാൻ തുടങ്ങി പെട്ടെന്നാണ് എവിടെ നിന്നോ സ്നേഹ കഴിക്കാനായി വന്നിരുന്നത്
രാജീവ് : കഴിക്കാറായപ്പോൾ കയ്യും കഴുകി വന്നേക്കുവാ വിഷ്ണു ഇവളോട് പോകാൻ പറ ഇവളൊക്കെ ലാസ്റ്റ് കഴിച്ചാൽ മതി
സ്നേഹ : മിണ്ടാതെ ചോറിടടാ മനുഷ്യന് വിശന്നിട്ടു
💬 Comments
View all comments