0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]

Author : Kambikathakal Read All Parts 1047

കയറി കിടന്ന് ഉറങ്ങിക്കൊ നാളെ നേരത്തെ എഴുനേൽക്കേണ്ടതാ

പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത്

ആദി : രൂപ യാണല്ലോ

വിഷ്ണു : ആരാടാ

ആദി : ഹേയ് ആരുമില്ല ചേട്ടാ ? ഞാൻ ഇപ്പോൾ വരാം

ഇത്രയും പറഞ്ഞു പുറത്തേക്കു പോയ ആദി ഫോൺ അറ്റണ്ട് ചെയ്തു

ആദി : ഹലോ എന്താടി വല്ല പ്രശ്നവുമുണ്ടോ

രൂപ : ഹേയ് ഇല്ല വെറുതെ വിളിച്ചതാ

ആദി : വെറുതെയോ

രൂപ : ഉം പിന്നെ നീ എന്തെങ്കിലും കഴിച്ചോ

ആദി : വിഷ്ണുവേട്ടൻ പൊറോട്ടയും മുട്ടകറിയും വാങ്ങി തന്നു പിന്നെ അമ്മയോ

രൂപ : അമ്മ ഉറങ്ങി അവിടെ കിടക്കാനൊക്കെ സൗകര്യം ഉണ്ടോ

ആദി : ഉം ബെഞ്ചിലോ മറ്റോ കിടക്കണം ഇന്ന് ഉറക്കം വരുമെന്ന് തോന്നുന്നില്ല

രൂപ : അങ്ങനെ ഉറക്കം വരുന്നില്ലെങ്കിൽ ഞാൻ അടുത്ത് കിടക്കുന്നതായി സങ്കല്പിച്ച് കിടന്നാൽ മതി എന്നെ കെട്ടിപിടിച്ച് കിടക്കുന്നതായിട്ട്

ആദി  : ഉം ബെസ്റ്റ് എന്നിട്ട് വേണം ഉള്ള ഉറക്കം കൂടി പോകാൻ

രൂപ :  നീ എന്നെ ഓർക്കണ്ട പോരെ പോയി കിടന്ന് ഉറങ്ങ്

ആദി : ചുമ്മാ പറഞ്ഞതാടി ശെരി നീ കിടന്നോ ഞാൻ രാവിലെ വരാം ഉമ്മാ ?

രൂപ : ഉം

ആദി : എനിക്ക് കൂടി താ

രൂപ : ഉമ്മ മതിയോ.

ആദി : ഉം ശെരി

ഇത്രയും പറഞ്ഞു ആദി ഫോൺ കട്ട് ചെയ്തു ശേഷം ക്ലാസ്സിലേക്ക് കയറി

വിഷ്ണു : രൂപയായിരിക്കും അല്ലേ

ഇത് കേട്ട ആദി ചിരിച്ചുകൊണ്ടു ബെഞ്ചിൽ വന്ന് കിടന്നു

പിറ്റേന്ന് അതിരാവിലെ

വിഷ്ണു : എന്നാൽ ശെരി നീ വരുബോൾ പൂ എടുത്ത് കൊണ്ടുവാ പിന്നെ എല്ലാം നോക്കിയെടുക്കണം അവര് വേണമെങ്കിൽ വാടിയ പൂവൊക്കെ വാരി ഇട്ടുതരും

ആദി : അതൊക്കെ ഞാൻ നോക്കിയെടുക്കാം ചേട്ടാ നിങ്ങൾ ബാക്കിയുള്ള കാര്യങ്ങളൊക്കെ സെറ്റ് ചെയ്യ്

ഇത്രയും പറഞ്ഞു ആദി അവിടെ നിന്നിറങ്ങി

അല്പസമയത്തിന് ശേഷം ആദി തന്റെ വീട്ടിൽ

"ആരെയും കാണുന്നില്ലല്ലോ ഇവിടെ ആരുമില്ലേ

💬 Comments

View all comments