0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]

Author : Kambikathakal Read All Parts 2.7K

ഒരു ചായ ഇട്ടോണ്ട് വരാം അതുവരെ മിണ്ടാതെ ഇരിക്ക്

രൂപ പതിയെ കിച്ചണിലേക്ക് പോയി

അല്പസമയത്തിന് ശേഷം

ആദി :അമ്മയെ കണ്ടില്ലല്ലോ വരേണ്ട സമയം കഴിഞ്ഞില്ലേ

രൂപ : വരുമെടാ ബസിൽ അല്ലേ ബ്ലോക്ക്‌ വല്ലതുമായികാണും

ആദി : എന്ത് ബ്ലോക്ക് ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ

ആദി ഫോൺ എടുത്ത് അമ്മയെ വിളിച്ചു

ആദി : എടുക്കുന്നില്ലല്ലോ ദൈവമേ

രൂപ : ഇങ്ങനെ ടെൻഷൻ ആകല്ലേ ആദി അമ്മ വരും

ആദി : എന്ത് വരുമെന്ന് താമസ്സിക്കുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞുകൂടെ

സമയം പിന്നെയും കടന്നു പോയി

ആദി : ഓഹ് അമ്മക്കെന്താ ചെവികേൾക്കില്ലെ ഈ ഫോൺ ഒന്ന് എടുത്താൽ എന്തായി പോകും സമയം 6 കഴിഞ്ഞു ഇനിയിപ്പോൾ..

പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത് അത് അമ്മയായിരുന്നു ആദി വേഗം ഫോൺ എടുത്തു

ആദി : അമ്മ ഇതെവിടെയാ ഞാൻ എത്ര നേരമായി വിളിക്കുന്നു മനുഷ്യനെ എന്തിനാ ഇങ്ങനെയിട്ട് പേടിപ്പിക്കുന്നെ

അമ്മ : ഫോൺ സൈലന്റിലായിപോയെടാ

ആദി : ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ മനുഷ്യൻ ഇവിടെ.. താമസിക്കുമെങ്കിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞുകൂടെ ഇപ്പോൾ എവിടെയെത്തി ഞാൻ ബസ് സ്റ്റോപ്പിൽ വന്ന് നിക്കാം

അമ്മ : ടാ അത് പിന്നെ ഞാൻ ഇവിടെ പെട്ടു പോയടാ

ആദി : പെട്ടുപോയോ

അമ്മ : അതെ ഇറങ്ങാൻ അല്പം വൈകി ഇനിയിപ്പോൾ രാത്രിയെ ബസ് ഉള്ളു അതിൽ പോകണ്ടെന്നാ ഇവിടെ എല്ലാവരും പറയുന്നത് പിന്നെ അങ്ങോട്ട് വരുന്ന ആരും ഇവിടെ ഇല്ലതാനും നാളെ ഇവര്

💬 Comments

View all comments