Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്സ് 15 [Fang leng]
എന്റെ കൂടെ കിടന്നോ
രൂപ : ഓഹ് അതിന്റെ ആവശ്യമില്ല ഞാൻ എന്നും ഒറ്റക്ക് തന്നെയല്ലേ കിടക്കാറ് അതുകൊണ്ട് മോൻ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്
ആദി : എന്ത് വാങ്ങി വെക്കാൻ നീ എന്തിനാ എന്നെ ഇങ്ങനെ തെറ്റിദ്ധരിക്കുന്നത് എനിക്ക് സത്യമായും വേറെ ഉദ്ദേശം ഒന്നുമില്ലെടി
രൂപ : നിന്റെ ഉദ്ദേശം എനിക്ക് നന്നായിട്ട് അറിയാം കുറച്ച് മുൻപ് കാണിച്ചത് ഒന്നും ഞാൻ മറന്നിട്ടില്ല
ആദി : അത് സ്നേഹം കൊണ്ടല്ലേ
രൂപ : എന്ത് കൊണ്ടാണെലും എന്റെ സമ്മതം ഇല്ലാതെ ചെയ്യാമോ
ആദി : ആര് പറഞ്ഞു നീ സമ്മതിച്ചില്ലെന്ന് നിന്റെ സമ്മതം കിട്ടിയ ശേഷം തന്നെയാ ഞാൻ...
രൂപ : എന്ത് സമ്മതം കിട്ടിയെന്ന് കള്ളം പറഞ്ഞാൽ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും പറഞ്ഞേക്കാം
ആദി : നീ വാ കൊണ്ട് പറഞ്ഞില്ല എന്നത് സത്യം തന്നെയാ പക്ഷെ നിന്റെ കണ്ണുകൾ എന്നോട് നീ അത് ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞു
രൂപ : ഒന്ന് പോയേ അവന്റെ ഒരു കണ്ണ്.. ചുമ്മാ ഓരോന്ന് പറയുവാ
ആദി : ഒരു ചുമ്മയും അല്ല നീ കണ്ണ് കാട്ടി വശീകരിച്ചിട്ടാ എന്റെ കണ്ട്രോൾ പോയത്
രൂപ : ആര് കണ്ണ് കാണിച്ചു ആര് കാണിച്ചെന്ന്
ആദി : ശെരി ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു പോരെ നീ എന്റെ അടുത്ത് കിടക്കുകേ വേണ്ട
രൂപ : ആദി വെറുതെ വഴക്കിനു വരല്ലേ കേട്ടല്ലോ
ആദി : അതിന് ആര് വഴക്കിനു വരുന്നു ഞാൻ കിടക്കാൻ പോകുവാ നിനക്ക്
💬 Comments
View all comments