Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2 [Fang leng]
മോനല്ലേ ആ പരുപാടി ഇനി നടക്കില്ല
അമ്മ : ടാ ഒന്ന് ചെയ്ത് കൊടുക്കെടാ അവള് പൈസ തരും ഇങ്ങനെ ഒരു പണ പിശാച്
ആദി : പണം എനിക്ക് വേണ്ടിയല്ല ഇത്തവണത്തെ മഴക്ക് മുൻപെങ്കിലും ഈ ഓടൊക്കെ മാറ്റി ഒന്ന് കോൺക്രീറ്റ് ചെയ്യണം കഴിഞ്ഞ വർഷം ചോറ് കലം വരെ വെള്ളം പിടിക്കാൻ വെച്ചത് മറന്നിട്ടില്ലല്ലോ അല്ലേ
അമ്മ :ഓർമ്മയുണ്ടെടാ ഇത്തവണ എനിക്ക് അയക്കൂട്ടത്തിൽ നിന്ന് മിക്കവാറും ലോൺ ശെരിയാകും നമുക്ക് എല്ലാം ശെരിയാക്കാം
ആദി :നടന്നത് തന്നെ
ഇത്രയും പറഞ്ഞു ആദി പതിയെ അവിടെ നിന്നെഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു
******************************************* പിറ്റേന്ന് രാവിലെ
"അമ്മേ ഞാൻ ഇറങ്ങുവാണേ "
അമ്മ :ആദി എങ്ങനെയാ പോകുന്നെ ബൈക്ക് ഇല്ലല്ലോ
ആദി :ബൈക്ക് എടുക്കാൻ ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട് കുറച്ചു ദിവസത്തേക്ക് ബസിൽ പോകാം പിന്നെ എന്റെ റൂമിൽ ഞാൻ ഒരു ബില്ല് വെച്ചിട്ടുണ്ട് മാമൻ വരുമ്പോൾ അതെടുത്തു കൊടുക്കണം പിന്നെ അമ്മേടെ സുനന്ദയുടെ മിക്സ്സി ശെരിയാക്കി വെച്ചിട്ടുണ്ട് വരുമ്പോൾ 250 രൂപ രൂപ വാങ്ങി വെച്ചേക്കണം
ഇത്രയും പറഞ്ഞു ആദി പതിയെ വീടിനു പുറത്തേക്കിറങ്ങി
അല്പസമയത്തിനു ശേഷം ആദി തന്റെ ക്ലാസ്സിനു മുന്നിൽ
പതിയെ വാതിലിനടുത്തേക്ക് എത്തിയ ആദി ക്ലാസ്സിനുള്ളിലേക്ക് നോക്കി
"അവളിതുവരെ വന്നില്ലേ ഇനി ചായക്കടക്കാരൻ കയ്യും കാലും തല്ലി ഓടിച്ചു കാണുമോ ഹേയ് അവളുടെ സ്വഭാവം വെച്ച് അവൾ ഊരി പോന്നുകാണും "
ഇത്തരം ചിന്തകളുമായി ആദി പതിയെ ക്ലാസ്സിലേക്ക് കയറി ശേഷം പുറകു ബെഞ്ചിൽ ഇരിക്കുന്ന അജാസിനടുത്തേക്ക് എത്തി
ആദി :ടാ നീങ്ങിയിരിക്ക്
ഇത് കേട്ട അജാസ് പതിയെ ആദിയെ നോക്കി
അജാസ് :ഇന്നലെ നീ കാണിച്ചത് ഒരുമാതിരി മറ്റേടത്തെ പരുപാടിയായിപോയി
ആദി :മറ്റേടത്തെ പരുപാടിയോ
അജാസ് :എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത് എന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് പോയില്ലേ
ആദി :ഓഹ് അത് അതാ രൂപ വന്ന് ചൊറിഞ്ഞപ്പോൾ
അജാസ് :എന്നിട്ട് രണ്ടെണ്ണവും കൂടി ബസ് സ്റ്റോപ്പിൽ നല്ല പഞ്ചാരയടിയായിരുന്നല്ലോ
ആദി :എന്തൊക്കെയാടാ ഈ പറയുന്നേ
അജാസ് :ഞാൻ അവിടെ ഉണ്ടായിരുന്നു രണ്ടെണ്ണവും കൂടി നിന്ന് സൊള്ളുന്നതും ഒരേ ബസിൽ കയറി പോകുന്നതും എല്ലാം ഞാൻ കണ്ടു
ആദി :നിനക്കെന്തിന്റെ കേടാടാ സൊള്ളാനോ അതും അവളോട്
അജാസ് :കളിക്കല്ലേ ആദി നീ ക്ലാസ്സിൽ കേറുന്നതിനു മുൻപ് ഗേൾസിന്റെ സൈഡിലേക്ക് എത്തിനോക്കിയത് ഞാൻ കണ്ടു നീ നോക്കിയത് അവളെയല്ലേ
ആദി
💬 Comments
View all comments