Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng]
ലിഫ്റ്റ് ചോദിച്ചാൽ മതി ?
രൂപ : പോടി.. പൊടി.. എന്റെ പട്ടി ചോദിക്കും അവനോട് ലിഫ്റ്റ്
കുറച്ച് സമയത്തിനു ശേഷം ലഞ്ച് ടൈം
"ഡേയ് എല്ലാവരും ഒന്ന് വേഗം കഴിച്ചിട്ട് വരണേ ഒരുപാട് പ്രോഗ്രാം ബാക്കിയുള്ളതാ "
എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകിയ ശേഷം രാജീവ് പറഞ്ഞു
അജാസ് : ഹാ ചിക്കൻ ബിരിയാണി ഇന്ന് വന്നില്ലായിരുന്നെങ്കിൽ നഷ്ടമായേനെ ഇതിനൊക്കെ ഇവർക്ക് എവിടെ നിന്നാടാ പൈസ
ആദി : അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ
അജാസ് : കുഴിയെണ്ണണ്ടെങ്കിൽ എണ്ണണ്ട പീസ് എണ്ണാലോ നിന്റേ എത്ര പീസ് ഉണ്ട്
ആദി : ഞാൻ എണ്ണിയില്ല
അജാസ് : ഇവര് രണ്ടാമത് ചോദിച്ചാൽ തരുവായിരിക്കൊ
ആദി : ഒന്ന് മിണ്ടാതിരുന്ന് കഴിക്കെടാ അജാസേ
അജാസ് :ഓഹ് ശരി
അവർ ഇരുവരും പതിയെ കഴിക്കാൻ ആരംഭിച്ചു
എന്നാൽ പെട്ടെന്ന് തന്നെ കഴിക്കുന്നത് മതിയാക്കിയ ആദി എന്തോ നോക്കി പതിയെ ചിരിക്കാൻ തുടങ്ങി
അജാസ് : നിനക്കെന്താടാ വട്ടായോ
ആദി : അജാസേ നീ അത് കണ്ടോ
ആദി പതിയെ മുന്നിലേക്ക് കണ്ണുകാണിച്ചു കൊണ്ട് ചോദിച്ചു അജാസ് പതിയെ അങ്ങോട്ടേക്ക് നോക്കി അവിടെ രൂപ ഒരു ചിക്കൻ കാല് കടിച്ചു പറിക്കുകയായിരുന്നു
ആദി : നീ തീറ്റിപണ്ടാരം എന്ന് കേട്ടിട്ടുണ്ടോ ദോ അതാണ് സാധനം ?
അജാസ് : നിനക്ക് അവളെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല അല്ലെ
ആദി : ഇതൊക്കെ കണ്ടിട്ട് എങ്ങനെ പറയാതിരിക്കും ആ എല്ല് അവളുടെ തൊണ്ടയിൽ കുടുങ്ങാതിരുന്നാൽ ഭാഗ്യം അല്ല അവളുടെ ആ
💬 Comments
View all comments