0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Author : Kambikathakal Read All Parts 1.6K

അങ്ങനെ വല്ല ചിന്തയും ഉണ്ടെങ്കിൽ മോൻ അത് മാറ്റി വെച്ചേക്ക്

ഇത് കേട്ട ആദി രൂപയുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കിയ ശേഷം ബൈക്ക് മുന്നോട്ട് എടുത്തു

കുറച്ച് സമയത്തിന് ശേഷം

രൂപ : ടാ

ആദി : ഉം എന്ത്

രൂപ :അത് പിന്നെ ഈ ബ്ലഡ്‌ കൊടുക്കുമ്പോൾ വേദനിക്കോ ഞാൻ ഇതുവരെ കൊടുത്തിട്ടില്ല

ആദി : ദൈവമേ ഇതൊന്നും അറിയാതെയാണോ നീ ബ്ലഡ്‌ കൊടുക്കാൻ പോകുന്നെ ജീവൻ പോകുന്ന വേദനയാണ്‌ മോളെ ഹോ സഹിക്കാൻ പറ്റില്ല?

രൂപ : ടാ വെറുതെ എന്നെ പേടിപ്പിക്കല്ലെ

ആദി : വേണമെങ്കിൽ വിശ്വസിച്ചാൽ മതി പിന്നെ അവിടെ കിടന്ന് കരഞ്ഞു വിളിച്ചു എന്നെ കൂടി നാറ്റിക്കരുത് എത്ര വേദനിച്ചാലും കടിച്ചു പിടിച്ചു നിൽക്കണം

ഇത്രയും പറഞ്ഞ ശേഷം ആദി പേടിച്ചിരിക്കുന്ന രൂപയുടെ മുഖം മിററിലൂടെ നോക്കി പതിയെ ചിരിച്ചു

രൂപ : ടാ അവരോട് മയക്കിയിട്ട് ബ്ലഡ്‌ എടുക്കാൻ നീ ഒന്ന് പറയോ

ആദി : പിന്നേ എനിക്കതല്ലേ ജോലി

രൂപ : ദുഷ്ടൻ നീ അനുഭവിക്കുമെടാ

ആദി : പ്രാകാതെടി നീ പറഞ്ഞാൽ ചിലപ്പോൾ അത് പോലെ തന്നെ നടക്കും

രൂപ : അതേ നടക്കും എന്റെതേ കരിനാക്കാ ധാ നോക്ക് ?

രൂപ പതിയെ നാക്ക് പുറത്തേക്കിട്ട് കാണിച്ചു

ആദി : ഉം നന്നായിട്ടുണ്ട് നല്ല അസൽ ചിമ്പാൻസി

രൂപ : ചിമ്പാസി നിന്റെ മാറ്റവള് സാന്ദ്ര

ആദി : എന്തിനാടി ആവശ്യമില്ലാതെ അവളെ ഇതിൽ വലിച്ചിടുന്നത്

രൂപ : ഓഹ് അവളെ പറഞ്ഞപ്പോൾ കൊണ്ടല്ലേ

💬 Comments

View all comments