Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്സ് 6 [Fang leng]
: കണ്ണുരുട്ടണ്ട ഞാൻ ഒന്ന് പറഞ്ഞന്നെ ഉള്ളു
രൂപ : ഹോ നിനക്ക് മാത്രമല്ലെ അഭിമാനമൊക്കെ ഉള്ളു
ആദി : നീ എന്തിനാ അതിന് കരയുന്നേ
രൂപ : ആര് കരഞ്ഞു നീ എന്റെ കയ്യിന്ന് നല്ലത് വാങ്ങും
ആദി : ശബ്ദം കേട്ടപ്പോൾ അങ്ങനെ തോന്നി വാ പോകാം റൂം നമ്പർ 14 എന്നല്ലേ പറഞ്ഞത്
രൂപ : ഉം ?
ആദി : എന്താടി നിനക്ക് ശെരി പറഞ്ഞതിന് സോറി പോരെ ഇനി വാ
ഇത്രയും പറഞ്ഞു അവർ ഹോസ്പിറ്റലിനുള്ളിലേക്ക് നടന്നു
റൂം നമ്പർ 14 നു മുന്നിൽ
ആദി :അതെ ഈ കിരൺ
"ഞാനാണ് നിങ്ങൾ വിഷ്ണു പറഞ്ഞിട്ട് വന്നതാണോ "
ആദി :അതെ ഇതാണ് ബ്ലഡ് കൊടുക്കാൻ വന്ന ആള്
ആദി രൂപയെ കാണിച്ച ശേഷം പറഞ്ഞു
കിരൺ : വേഗം വാ ആദ്യം കുറച്ചു ടെസ്റ്റ്കൾ ഉണ്ട് അത് കഴിഞ്ഞേ ബ്ലഡ് കൊടുക്കാൻ പറ്റു
അല്പസമയത്തിന് ശേഷം
"ദോ ആ റൂമിലേക്ക് പൊക്കൊ അവിടെ വച്ചാ ബ്ലഡ് എടുക്കുന്നെ "
ടെസ്റ്റ്കൾക്കെല്ലാം ശേഷം ഒരു നേഴ്സ് രൂപയോടായി പറഞ്ഞു
രൂപ പതിയെ അങ്ങോട്ടേക്ക് നടന്നു
നേഴ്സ് :താൻ കൂടി പോടോ ബ്ലഡ് എടുക്കുമ്പോൾ ആരെങ്കിലും കൂടെ വേണം
ഇത് കേട്ട ആദി രൂപയോടൊപ്പം ആ റൂമിലേക്ക് കയറി അവിടെ ഒരു നേഴ്സ് നിൽപ്പുണ്ടായിരുന്നു
നേഴ്സ് :ആ ബെഡിലേക്ക് കിടന്നോ
ഇത് കേട്ട രൂപ പതിയെ അടുത്തുള്ള ബെഡിലേക്ക് കിടന്നു
നേഴ്സ് :രൂപ പ്രസാദ് അല്ലേ
രൂപ :അതെ
നേഴ്സ് :
💬 Comments
View all comments