Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng]
നാശം വേദനിക്കുന്നു
ആദി : നീ മരുന്ന് കഴിച്ചില്ലേ
രൂപ : അതൊക്കെ കഴിച്ചു എങ്കിലും ഇടക്കിടക്ക് ഇങ്ങനെ വരും
ആദി : വാ അല്പം ഐസ് വെച്ച് നോക്കാം ശെരിയാകും
രൂപ : അതിന് ഇവിടെ എവിടുന്നാടാ ഐസ്
ആദി : സ്പോർട്സ് റൂമിൽ ഐസ് പാക്ക് കാണും നീ വാ
ആദി പതിയെ രൂപയുമായി സ്പോർട്സ് റൂമിലേക്ക് നടന്നു
അല്പനേരത്തിനു ശേഷം രൂപയും ആദിയും സ്പോർട്സ് റൂമിൽ
ആദി പതിയെ ഫ്രിഡ്ജ് തുറന്ന് ഐസ് പാക്ക് കയ്യിലെടുത്തു
ആദി : ആ ബെഞ്ചിൽ ഇരിക്ക് ഞാൻ വെച്ച് തരാം
രൂപ : ഇങ്ങെടുക്ക് ഞാൻ വെച്ചോളാം
ഇത് കേട്ട ആദി രൂപയുടെ ഷോൾഡറിൽ പിടിച്ചു പതിയെ ബെഞ്ചിൽ ഇരുത്തിയ ശേഷം കണ്ണിന്റെ വശത്ത് ഐസ് പാക്ക് അമർത്തി വച്ചു
രൂപ : ആ.. നീ വേദന കുറക്കുവാണോ അതോ കൂട്ടുവാണോ കയ്യെടുക്ക് ഞാൻ വെച്ചോളാം
ഇത്രയും പറഞ്ഞു രൂപ ആദിയുടെ കയ്യിൽ നിന്ന് ഐസ് പാക്ക് വാങ്ങുവാനായി ശ്രമിച്ചു എന്നാൽ ഒരു കൈകൊണ്ട് രൂപയുടെ കയ്യിൽ ബാലമായി പിടിച്ച ശേഷം ആദി വീണ്ടും ഐസ് വെക്കാൻ തുടങ്ങി
ആദി : മിണ്ടാതെ അവിടെ ഇരുന്നോണം ഞാൻ പതിയെ തന്നെയാ വെക്കുന്നത് നല്ല ഇടികിട്ടിയിട്ടുണ്ട് അതാ ഇത്ര വേദന
രൂപ : ഊ സഹിക്കാൻ വയ്യെടാ
ആദി : അല്പം സഹിച്ചേ പറ്റു നീര് കുറയണ്ടേ
ഇത്രയും പറഞ്ഞു ആദി കുറച്ചു കൂടി പതിയെ ഐസ് വെക്കാൻ തുടങ്ങി രൂപ പതിയെ ആദി പിടിച്ചിരിക്കുന്ന തന്റെ
💬 Comments
View all comments