0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]

Author : Kambikathakal Read All Parts 1032

ഇത്രയും പറഞ്ഞ ശേഷം കണ്ണുതുടച്ചുകൊണ്ട് ആദി ലൈബ്രറിയിൽ നിന്ന് പുറത്തേക്കുപോയി

കുറച്ച് സമയത്തിനു ശേഷം ക്ലാസ്സിലേക്കെത്തിയ ആദി പതിയെ തന്റെ ബെഞ്ചിലേക്ക് ചെന്ന് ഡെസ്ക്കിൽ തല വച്ച് കിടന്നു

അജാസ് : എന്താടാ ആദി എന്താടാ പറ്റിയത്

ആദി : പ്ലീസ് ഇപ്പോഴത്തേക്ക് എന്നോട് ഒന്നും ചോദിക്കല്ലേ ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല

ഇത് കേട്ട അജാസ് ഒന്നും മിണ്ടാതെ അവനടുത്തിരുന്നു അല്പസമയത്തിനുള്ളിൽ തന്നെ രൂപയും ക്ലാസ്സിലേക്കെത്തി ആദിയെ ഒന്നു നോക്കിയ ശേഷം അവൾ പതിയെ തന്റെ സീറ്റിലേക്കിരുന്നു

ഗീതു : എന്താടി രൂപേ ഉണ്ടായത് ആദിത്യന് എന്താ പറ്റിയത്

രൂപ : എനിക്കറിയില്ല

ഗീതു : രൂപേ വെറുതെ കളിക്കരുത് എന്തോ പ്രശ്നമുണ്ട് എന്നോട് പറ അവൻ കരഞ്ഞുകൊണ്ടാ ക്ലാസ്സിലേക്ക് വന്നത്

രൂപ : ഞാൻ കാരണമാ അവൻ കരയുന്നത് എന്താ ഇത്രയും അറിഞ്ഞാൽ മതിയോ

ഗീതു : നീ കാരണമോ

രൂപ : അതെ ആ മണ്ടന് എന്നെ ഇഷ്ടമാണെന്ന്

രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

ഗീതു : ഇഷ്ടമോ അതിനിപ്പോൾ എന്താടി എന്നിട്ട് നീ അവനോട് എന്ത്... ഇനി നീ അവനോട് ഇഷ്‌ടമല്ലെന്ന് പറഞ്ഞോ അതാണോ അവൻ..

രൂപ : അതെ അതല്ലാതെ ഞാൻ എന്ത് പറയണം

ഗീതു : നിനക്ക് ഭ്രാന്താ നല്ല മുഴുത്ത ഭ്രാന്ത്

രൂപ : ഭ്രാന്ത് നിങ്ങൾക്കൊക്കെയാ എന്റെ അവസ്ഥ നിനക്കറിയില്ലേടി അവന്റെ വീട്ടുകാർ എന്നെ അംഗീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടൊ കൂടാതെ അവനോട് ഞാൻ ഒരു നൂറ് കൂട്ടം നുണകൾ പറഞ്ഞിട്ടുണ്ട് അതൊക്കെ കളവാണെന്ന് അവൻ അറിഞ്ഞാൽ ഉറപ്പായും അവൻ എന്നെ വെറുക്കും

ഗീതു : അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ നമുക്ക് അവനോട് എല്ലാം പറയാം നിനക്ക് മടിയുണ്ടെങ്കിൽ അവനോട് ഞാൻ സംസാരിക്കാം

രൂപ : ഒന്നും വേണ്ട അവനിപ്പോൾ എന്നോട് പഴയത് പോലെ വെറുപ്പാണ് അത് അങ്ങനെ തന്നെ നിന്നോട്ടെ എന്നെ ഇഷ്ടപ്പെട്ടാൽ അവന് നഷ്ടമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല

ഗീതു : ശെരി എല്ലാം സമ്മതിച്ചു ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് മാത്രം

💬 Comments

View all comments