Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]
എന്തായാലും വിളമ്പാൻ ഞാൻ ഇല്ല
രൂപ : ടാ പ്ലീസ്
ആദി : നീ ഒറ്റക്ക് പൊക്കോടി എന്നെ എന്തിനാ വിളിക്കുന്നെ
രൂപ : മനുഷ്യനായാൽ ഇത്രയും അഹങ്കാരം പാടില്ല എല്ലാ തൊഴിലിനും അതിന്റെതായാ മഹത്വം ഉണ്ട്
ആദി : ഇതൊക്കെ പറയാൻ കൊള്ളാം ഉദാഹരണത്തിന് നിന്നെ ഒരു സാധാരണ കുടുംബത്തിലേക്ക് നിന്റെ വീട്ടുകാർ കേട്ടിച്ചു കൊടുക്കുമോ പോട്ടെ ഒരു പാവപ്പെട്ട പയ്യനെ വിവാഹം ചെയ്യാൻ നീ തയ്യാറാകുമോ
രൂപ : ആകും എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ കെട്ടും അതിൽ ഞാൻ മറ്റൊന്നും നോക്കില്ല
ആദി :(ഓഹ് അപ്പൊൾ അത് ക്ലിയർ ആയി ഇനി ഇവൾക്ക് എന്നോട് ഇഷ്ടമുണ്ടോന്ന് അറിയണം )
രൂപ : എന്തടാ ആലോചിക്കുന്നെ നീ വരുവോ ഇല്ലേ
ആദി : അല്ല നീ എന്തിനാ എന്നെ ഇത്രയും താങ്ങുന്നത് നിനക്ക് ഒറ്റക്കും പോകാലോ
രൂപ : രണ്ട് പേരുണ്ടെങ്കിലെ പറ്റു ഇല്ലെങ്കിൽ അവർ വേറെ ആളെ നോക്കും
ആദി : ഓഹ് അതാണല്ലേ കാര്യം എന്നാലും ഈ വിളമ്പുകാന്നൊക്കെ പറയുമ്പോൾ
രൂപ : നമുക്ക് ഐസ്ക്രീം സെക്ഷൻ ആയിരിക്കും വലിയ പണി കാണില്ല ഒന്ന് വാടാ
ആദി : ഇത് വലിയ ശല്യമായല്ലോ എന്നോട് ചോദിക്കാതെ ഓരോന്ന് ഏറ്റിട്ട്
രൂപ : പ്ലീസ് ആദി ഞാൻ നിന്റെ ഫ്രണ്ട് അല്ലേ നിനക്കെന്തെങ്കിലും ആവശ്യം വരുബോൾ ഞാനും സഹായിക്കാം ഉറപ്പ്
ആദി : സഹായിക്കുമല്ലോ അവസാനം വാക്ക് മാറരുത്
രൂപ : ഇല്ല മാറില്ല
ആദി : എന്നാൽ ശെരി ഞാൻ വരാം പോരെ
രൂപ : താങ്ക്സ് ആദി
ഇത്രയും പറഞ്ഞു രൂപ പതിയെ ആദിയെ കെട്ടിപിടിച്ചു
"ടാ വാ ക്ലാസ്സിന് സമയമായി "
ശേഷം ഇതും പറഞ്ഞുകൊണ്ട് അവൾ പതിയെ ക്ലാസ്സിലേക്ക് കയറി
ഒട്ടും പ്രതീക്ഷിക്കാതെയുള്ള രൂപയുടെ പ്രതികരണത്തിൽ പകച്ചു പോയ ആദി അവിടെ തന്നെ നിന്നു ശേഷം പതിയെ ചിരിച്ചു
"എന്താടാ വെറുതെ നിന്ന് ചിരിക്കുന്നെ എന്തെങ്കിലും പ്രശ്നമുണ്ടോ "
പെട്ടെന്നാണ് സ്വപ്നാ മിസ്സ് അവിടേക്ക് എത്തിയത്
ആദി : ഇല്ല
💬 Comments
View all comments