0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng]

Author : Kambikathakal Read All Parts 2K

അവൻ എന്തുകൊണ്ടാ ലാബിന് വരാത്തത് എന്ന് നിനക്ക് അറിയാമല്ലോ അല്ലേ കഷ്ടം തോന്നുന്നെടി നീ അവനെ സ്നേഹിക്കുകയൊന്നും വേണ്ട ഒന്ന് പോയി മിണ്ട് ഇത്രയും ദ്രോഹിക്കാൻ അവൻ നിന്നോട് എന്ത് തെറ്റാടി ചെയ്തത്

രൂപ : ഗീതു നീ കൂടി എന്നെ കുറ്റപെടുത്തല്ലെ അവനു വേണ്ടിയാ ഞാൻ.. അവനോട് മിണ്ടാതിരുന്നാൽ അവൻ എന്നെ പെട്ടെന്നു മറക്കുമെന്ന് കരുതി കൂടാതെ അവനോട് മിണ്ടുന്ന ഒരോ നിമിഷവും എനിക്കവനോടുള്ള ഇഷ്ടം കൂടികൊണ്ടിരിക്കും അത് പേടിച്ചാ ഞാൻ

ഗീതു : നീ എന്ത് ന്യായം പറഞ്ഞാലും ഇതിനൊന്നും പരിഹാരമാവില്ലെടി സത്യത്തിൽ നിന്റെ പ്രശ്നം എന്താണെന്ന് അറിയാമോ നാണക്കേട് അവനോട് സത്യം പറയുവാനുള്ള നാണക്കേട് പറ്റുമെങ്കിൽ അവനോട് പോയി സംസാരിക്കാൻ നോക്ക് എന്നിട്ട് സത്യമൊക്കെ അവനോട്‌ പറ

ഇത്രയും പറഞ്ഞു ഗീതു ക്ലാസ്സിനു പുറത്തേക്കു പോയി

ഉച്ചക്ക് ലഞ്ച് ടൈം

ക്ലാസ്സിനു പുറത്ത് ഒറ്റക്ക് നിൽക്കുന്ന അജാസിനടുത്തേക്ക് പതിയെ രൂപയെത്തി

രൂപ : അജാസേ

അജാസ് : എന്താടി കോപ്പേ നിന്നെ കാണുന്നതേ എനിക്ക് വെറുപ്പാ

രൂപ : പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എനിക്ക് അവനോട് ഒന്ന് സംസാരിക്കണം

അജാസ് : നിനക്ക് ഇത്രയും ചെയ്തതോന്നും പോരെ അവനെ ഒന്ന് വെറുതെ വിട്ടേക്കെടി

രൂപ : പ്ലീസ് എനിക്കവനോട് സംസാരിക്കണം എന്നെ കാണുബോൾ തന്നെ അവൻ മാറി നടക്കുവാ എങ്ങനെയെങ്കിലും അവനോട് സംസാരിക്കാൻ ഒരവസരം ഉണ്ടാക്കി താ

അജാസ് : ഒരവസരവുമില്ല നീ നിന്റെ പാട്ടിനു പോടി

ഇത്രയും പറഞ്ഞു അജാസ് അവിടെ നിന്ന് മുന്നോട്ടു നടന്നു

അന്നേ ദിവസം

💬 Comments

View all comments