Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്സ് 9 [Fang leng]
പോയാൽ ശെരിയാകില്ല അവരൊക്കെ ഉറക്കമായിക്കാണും നേരെ വീട്ടിലേക്കു പോകാം എന്നിട്ട് നാളെ അമ്മയെ ചെന്ന് വിളിക്കാം "
ആദി ബൈക്ക് കൂടുതൽ വേഗത്തിൽ മുന്നോട്ടെടുത്തു
കുറച്ചു നേരത്തിനുള്ളിൽ അവൻ തൈക്കാവ് ജംഗ്ഷനിലെത്തി അതുവഴി കടന്നു പോകുമ്പോൾ രൂപയെ കുറിച്ചുള്ള പല ഓർമ്മകളും അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു
"കോപ്പ് വീണ്ടും വീണ്ടും ഞാൻ എന്തിനാ അവളെ പറ്റി ഓർക്കുന്നെ ആ മൈരിനെ മറക്കാൻ എനിക്ക് അത്രയും പ്രയാസമാണോ അതിന് മാത്രം അവളെന്റെ ആരാ "
പെട്ടെന്നാ ഒരു ബാഗുമായി ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന രൂപയെ ആദി കണ്ടത്
ആദി : മൈര് എവിടെ നോക്കിയാലും അവളെയാണല്ലോ കാണുന്നത്
ഇത്രയും പറഞ്ഞു ആദി വണ്ടി കുറച്ചു കൂടി മുന്നിലേക്ക് എടുത്തു ശേഷം എന്തോ അലോച്ചശേഷം ഒന്നു കൂടി പുറകിലേക്ക് നോക്കി
ആദി : ഇല്ല അവിടെ ആരോ ഇരിപ്പുണ്ടല്ലോ അല്ല ആരോ അല്ല അതവള് തന്നെയല്ലേ ഇനി എനിക്ക് തൊന്നുതാണോ
ആദി വേഗം വണ്ടി തിരിച്ചു ശേഷം ബസ് സ്റ്റോപ്പിനടുത്തേക്ക് ചെന്നു അവിടെ അവൻ കണ്ടത് ബസ് സ്റ്റോപ്പിൽ ഇരുന്നുറങ്ങുന്ന രൂപയെയാണ് അവൻ കണ്ണു തിരുമിയ ശേഷം ഒന്നു കൂടി അവളെ നോക്കി
ആദി : (ഇവളെന്താ ഇവിടെ അതും ഈ നേരത്ത് ) രൂപേ.. രൂപേ
ആദി അവളെ തട്ടി വിളിച്ചു ചെറിയ മയക്കത്തിലായിരുന്ന അവൾ വേഗം നെട്ടിയുണർന്നു തന്റെ മുന്നിൽ നിൽക്കുന്ന ആദിയെ കണ്ട അവൾ പെട്ടെന്ന് അതിശയിച്ചു
രൂപ : ആദി.. നീ
ആദി : നീ ഇവിടെ എന്താ ചെയ്യുന്നെ
രൂപ : ഞാൻ...
💬 Comments
View all comments