Chapter Title : വെള്ളിനക്ഷത്രം [RDX-M]
വെള്ളിനക്ഷത്രം
Vellinakshathram | Author : RDX-M
ഇത് ഇവിടെ മുൻപ് പോസ്റ് ചെയ്തിരുന്ന സ്റ്റോറി ആയിരുന്നു.ചില പേഴ്സണൽ കാരണങ്ങൾ കൊണ്ട് എനിക്ക് ഇത് റിമൂവ് ആക്കേണ്ടതായി വന്നിരുന്നു...അത് റിപോസ്റ് ചെയ്യുകയാണ്... ഒരു സാധാരണ സ്റ്റോറി പോലെ വായിക്കുക...🙏🙏
( 5000 വർഷം മുൻപ് )
ഒരു വലിയ യുദ്ധകളം അവിടെ ഇവിടെയായി കുറെ പടയാളികൾ മരിച്ചു കിടക്കുന്നു. എങ്ങും രക്തമയം.
ചുറ്റും കൂടി നിൽക്കുന്ന ജനങ്ങൾ.അവരുടെ മുഖം എല്ലാം കോപം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നു. അവരുടെ ദൃഷ്ടി ഒരു സ്ത്രിയിൽ ആണ്. ജനക്കൂട്ടത്തിന് നടുവിൽ ആയുധം ഏന്തിയ ഒരു വീരൻ.
അവനു കീഴെ മുട്ടുകുത്തി തലകുനിച്ചു കീഴടങ്ങി നിൽക്കുമാർ ഒരു സ്ത്രീ ഇരിക്കുന്നു…
അവൻ ആ സ്ത്രീയുടെ കഴുത്തിലേക്ക് ആയുധം വച്ചു…. അവൻ്റെ മുഖം ആകെ വലിഞ്ഞു മുറുകി നിൽക്കുന്നു….
അവൻ ദേഷ്യത്തിൽ ആ വാൾ ചെറുതായി ചലിപ്പിച്ചു…അതിൻ്റെ മറുപടി എന്നോണം അവളുടെ കഴുത്തിൽ ആ വാൾ ചെറിയ മുറിവേൽപ്പിച്ചു…
അതു അവൾക്ക് ചെറിയ വേദന ഉണ്ടാക്കി… അവൾ ചെറുതായി എരിവ് വലിക്കുന്ന പോലെ കഴുത്ത് മാറ്റി…
വേദന മാറിയതും അവള് അവൻ്റെ മുഖത്തേക്ക് നോക്കി…അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
ഞാൻ തെറ്റ് ചെയ്തു എന്ന് കരുതുന്നുണ്ടോ ദേവ നി…. ഞാൻ അത്ര നീചം ആയ പ്രവർത്തി ചെയ്യുമോ….
അവളുടെ തൊണ്ട ഇടറിയിരുന്നു….
ഇത് പറയുമ്പോഴും ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും ഒരു ശത്രുവിനെ പോലെ അവളെ നോക്കി കൊണ്ട് ഇരുന്നു…. അവരുടെ കണ്ണുകളിൽ അവളോട് ഉള്ള അമർഷം നിറഞ്ഞു നിന്നിരുന്നു… അവളുടെ മരണം കാണണം എന്ന
💬 Comments
View all comments