0%

Chapter Title : വെള്ളിനക്ഷത്രം [RDX-M]

Author : RDX-M Read All Parts 669

കാഴ്ച് കണ്ടു അതിശയിച്ചു..

അച്ഛാ… ഇത്….ഇത് ഇങ്ങനെ. അവൻ അച്ഛനോട് ചോദിച്ചു…

എനിക്കും  കൃത്യം  ആയി  അറിയില്ല  പക്ഷെ എന്തൊക്കെയോ  സംഭവിക്കാൻ  പോകുന്നു.. അഞ്ഞുറു വർഷങ്ങൾക്ക് മുൻപ് ഇല്ലാതായ ആ ശത്രു വീണ്ടും വരുന്നു.

വീണ്ടും പുനർജൻമം നടക്കാൻ പോകുന്നു…അതിന്റെ സൂചനകൾ കുല ദൈവങ്ങൾ കാണിച്ചു തരുന്നത് ആണ് അയാൾ പറഞ്ഞു..

അപ്പോൾ ഭ്രമണം തുടങ്ങിയോ...വിശ്വൻ ചോദിച്ചു

ഉണ്ടായി.. പക്ഷെ രണ്ടു നക്ഷത്രങ്ങൾ മാത്രം...നമ്മെ സഹായിക്കേണ്ട ആ മൂന്നാമത്തെ നക്ഷത്രം ഉണ്ടായില്ല.ആ നക്ഷത്രത്തിനു എന്തോ സംഭവിച്ചിരിക്കുന്നു. അതിനു അർത്ഥം…..അയാൾ നിർത്തി

അതിനു അർത്ഥം തോൽവി ആണോ… അവൻ ചോദിച്ചു…

അതെ തോൽവി തന്നെ ആണ്… നമ്മുടെ കുലത്തെ പ്രതിനീതികരിക്കുന്ന നക്ഷത്രവും.. ശത്രു നക്ഷത്രവും ആണ്  ഉള്ളതു. രണ്ടും എതിർ ദിശയിൽ ആയതിനാൽ അത്രെയും നന്നത്. എന്നോ ചെയ്ത നല്ല പ്രവർത്തിയുടെ ഫലം…

പക്ഷെ സഹായക നക്ഷത്രം ഇല്ലാതെ അത് രണ്ടും സഞ്ചരിച്ചു നേർ രേഖയിൽ വന്നാൽ അന്ന് എല്ലാം അവസാനിക്കും…അയാൾ പറഞ്ഞു നിർത്തി….

അപ്പോൾ അച്ഛൻ പണ്ട് പറഞ്ഞത് നമ്മുടെ കുലത്തിനു എതിരായി ശത്രുകൾ ഉണ്ടാവില്ല എന്നല്ലേ.. വിശ്വൻ ചോദിച്ചു

മ്മ്… അതെ ഉണ്ടാവില്ല എന്ന് തന്നെ ആണ് എന്റെ ഗുരുവും എന്നെ പഠിപ്പിച്ചത്… പക്ഷെ എവിടെ ആണ് തെറ്റ് പറ്റിയത് എന്ന് അറിയില്ല. സഹായിക്കാൻ ഗുരുവും സ്ഥലത്ത് ഇല്ല.. എന്താണ് ചെയ്യേണ്ടന്ത് എന്നും അറിയില്ല…

പോയി മേപ്പാടൻ തിരുമേനിയെ ഒന്ന് കാണണം… നീ ഇത് കുടുബത്തിലെ ആരോടും പറയാൻ  നിൽക്കണ്ട...

തുളസി ഗർഭിണി അല്ലെ. അവളോട് ഇതൊന്നും പറയണ്ട. ചിലപ്പോൾ പ്രെശ്നം ആകും… നീ പൊക്കോ

💬 Comments

View all comments