0%

Chapter Title : വെള്ളിത്തിര 1 [കബനീനാഥ്]

“” നമ്മൾ തമ്മിലുള്ള പരിചയമൊന്നും മാഡത്തിനോട് പറയണ്ട… അല്ലെങ്കിലും ചോദിക്കില്ല… “

ദേവദൂതൻ  പറഞ്ഞു…

“” അതത്ര മോശം പ്ലാറ്റ്ഫോം ഒന്നും അല്ലല്ലോ ദേവൻ സാറേ………. “

കബനി ഒന്നു ചിരിച്ചു..

“ താങ്കളിരിക്ക്… അല്ലെന്ന് എനിക്കും താങ്കൾക്കുമറിയാം… പക്ഷേ അവരുടെ മുന്നിൽ എനിക്കത് കുറച്ചിലാണ്… “

ദേവദൂതൻ സെറ്റിയിലേക്ക്  ചിരിച്ചു കൊണ്ട് ഇരുന്നു…

കബനീനാഥും എതിരെയുള്ള സെറ്റിയിലിരുന്നു…

“” ഞാനത് അവരോട് പറയുന്നൊന്നുമില്ല… സൈറ്റിലെ പരിചയം വെച്ച് നിങ്ങളെന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു…… ഞാനത് സന്തോഷത്തോടെ ഏറ്റെടുത്തു… “

ദേവദൂതൻ അയാളെ തന്നെ നോക്കി…

“ സ്മിതയും മന്ദൻരാജയും മുതലിങ്ങോട്ട് ഒടുവിൽ കുഴിമാടത്തിൽ ഡ്രാക്കുള വരെയുള്ള ശ്രേണിയിൽ നിന്നും നിങ്ങൾ എന്നെ തിരഞ്ഞെടുത്തത് എനിക്ക് അത്ഭുതമാണ്………. “

കബനീനാഥ് പറഞ്ഞു……

“ താങ്കളേക്കാൾ പതിൻമടങ്ങ് കഴിവുള്ള എഴുത്തുകാർ അവിടെ ഇല്ലാഞ്ഞിട്ടല്ല, എന്ന് എനിക്ക് നന്നായി അറിയാം… പക്ഷേ, ഞാൻ നിങ്ങളുടെ ഫാനാണ്… “

ദേവദൂതൻ പറഞ്ഞു…

“” അത് ഞാൻ ഒരേ  കമന്റു തന്നെ പത്തുതവണ കണ്ടതിൽ നിന്നും മനസ്സിലാക്കിയതാണ്…”

കബനീനാഥ് ചിരിച്ചു…

“” അത് കുട്ടൻ ഇഫക്റ്റ്… കഥയോ കമന്റോ വായിച്ച് ചൂടോടെ മറുപടി കൊടുക്കാനുള്ള ഒരവസരം ഇപ്പോഴില്ലല്ലോ… “

ദേവദൂതൻ വായ പൊത്തി, പുറത്തേക്കു വന്ന കോട്ടുവായ അടക്കി…

“ ഞാൻ പറഞ്ഞ കഥ എഴുതാനല്ലേ , കബനിയ്ക്ക് പറ്റായ്ക… പക്ഷേ, താങ്കളെക്കൊണ്ട് എഴുതിപ്പിക്കണം എന്നൊരു വാശി എനിക്കും ഉണ്ടായിരുന്നു… കഥയല്ല, എന്തെങ്കിലും… “

ദേവദൂതൻ ചിരിച്ചു…

“ അപ്പോൾ ആ വാശിയാണ് നമ്മളെ ഇവിടെ എത്തിച്ചതെന്ന് ചുരുക്കം………. “

“” സംശയമെന്താ…

💬 Comments

View all comments