0%

Chapter Title : വെള്ളിത്തിര 2 [കബനീനാഥ്]

ഇപ്പോൾ അതുമില്ല…

“” നീലിമ കഴിവുള്ള കുട്ടിയാ… ഞാനല്ലെങ്കിൽ മറ്റൊരു ഡയറക്ടർ…”

ആത്മഗതം പോലെ അനിയൻ പറഞ്ഞു…

“ ജയകൃഷ്ണനേപ്പോലെ ഒരു ആഭാസന്റെ പടത്തിൽ മുഖം കാണിക്കേണ്ടവളല്ല ആ കുട്ടി…….. എന്റെ നിവൃത്തികേട്…… “

കാർ ശേഖരിപുരം എത്താറായിരുന്നു…

കല്പാത്തിപ്പുഴയുടെ വശത്തേക്കുള്ള റോഡിൽ കാർ നിർത്തി സേതു ഡോർ തുറന്നു…

“” ഞാനൊരു പായ്ക്കറ്റ് വിൽസ് വാങ്ങട്ടെ… “

ഡോർ അടയ്ക്കുന്നതിനിടയിൽ അനിയനോടായി പറഞ്ഞു കൊണ്ട് സേതു റോഡിലേക്കിറങ്ങി…

പൂക്കടയോടു ചേർന്നുള്ള പലചരക്കു കടയിൽ നിന്ന് സേതു വിൽസ് വാങ്ങി തിരിച്ചെത്തി…

അയാൾ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…

“” ഒരു മിനിറ്റ്…….........”

സേതു ഗിയർ ഡൗൺ ചെയ്ത് കാർ മുന്നോട്ട് എടുക്കാനൊരുങ്ങിയതും അനിയൻ പറഞ്ഞു…

സേതു അനിയനെ നോക്കി…

“” സേതു ആ കുട്ടിയെ ശ്രദ്ധിച്ചോ………?””

സേതു ഗ്ലാസ്സിലൂടെ മുന്നോട്ടു നോക്കി…

മുടിയിഴകളിൽ മുല്ലപ്പൂ കൊരുത്ത്, പിന്നിലേക്ക് ശിരസ്സ് വെട്ടിച്ചു കൊണ്ട് തിരിയുന്ന ഒരു ദാവണിക്കാരി പെൺകുട്ടി…!!

അടുത്തുള്ള ചെറുപ്പക്കാരനോട് എന്തോ പറഞ്ഞ് കൊഞ്ഞനം കുത്തുന്ന മുഖഭാവം…

നിമിഷങ്ങൾ പോകവേ, ആ മുഖം അരുണാഭമാകുന്നതും ലജ്ജ പടരുന്നതും അനിയൻ കണ്ടു…

അയാളുടെ ഹൃദയം ഒന്നു തുടിച്ചു…

അനിയന്റെ മുഖത്തു പ്രകാശം പരന്നു തുടങ്ങുന്നത് സേതു കണ്ടു…

(തുടരും…)

💬 Comments

View all comments