Chapter Title : വെള്ളിത്തിര 2 [കബനീനാഥ്]
സ്ഥിരം പല്ലവിയാണ്…
അടുത്ത ഡയലോഗ് എന്താണെന്ന് അറിയാവുന്നതിനാൽ മധുമിത മുറിക്കു പുറത്തേക്കിറങ്ങി…
“” ആ ദാസനുള്ളതുകൊണ്ട് ദോശയെങ്കിലും കഴിക്കാനുണ്ട്… “
ദാസനെന്നു വിളിപ്പേരുള്ള മോഹൻദാസ് സേതുലക്ഷ്മിയുടെ ഇളയ സഹോദരനാണ്…
സേതുലക്ഷ്മി, മുഷിഞ്ഞ വസ്ത്രങ്ങൾ കൈത്തണ്ടയിൽ തൂക്കി..
“” മന്ത്രയുടെ അടിയുടുപ്പെവിടെ…? “
കൈത്തണ്ടയിലെ വസ്ത്രങ്ങൾ എണ്ണിനോക്കി , സേതുലക്ഷ്മി ചോദിച്ചു..
“” അഴേലുണ്ട്… “
മന്ത്രമിത കൈകൾ കുടഞ്ഞ് മൂരി നിവർത്തി…
“” ഇതിലില്ലാന്ന്…”
പറഞ്ഞതും സേതുലക്ഷ്മി കട്ടിൽകാൽക്കൽ ചുരുട്ടിക്കൂട്ടിയതു പോലെ കിടക്കുന്ന പെറ്റിക്കോട്ട് കണ്ടു…
“” അസത്തേ……”
ഏന്തിവലിഞ്ഞ് സേതുലക്ഷ്മി മന്ത്രമിതയുടെ തുടയിലൊരടി കൊടുത്തു…
അപ്രതീക്ഷിതമായ അടിയിൽ മന്ത്രമിത ഒന്നു കുലുങ്ങി…
തല കുടഞ്ഞ് അവൾ സംഗതി അറിഞ്ഞു വന്നപ്പോഴേക്കും പെറ്റിക്കോട്ടുമെടുത്ത് , സേതുലക്ഷ്മി മനുമിതയുടെ ചെവിയിൽ പിടുത്തമിട്ടിരുന്നു…
“ ഇളേറ്റുങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്ന് നൂറാവർത്തി പറഞ്ഞാലും കേക്കില്ല…....”
മധുമിതയ്ക്കുള്ള നുള്ള് തനിക്കു കിട്ടിയ കലിപ്പിൽ മനുമിത മന്ത്രമിതയെ നോക്കി കണ്ണുരുട്ടി…
“” ഞാൻ അലക്കും കുളിയും കഴിഞ്ഞു വരുമ്പോഴേക്കും ദോശ ഉണ്ടാക്കി വെച്ചോണം… “
ഉത്തരവിട്ട് സേതുലക്ഷ്മി മുറിക്കു പുറത്തിറങ്ങി..
സേതുലക്ഷ്മിയുടെ കുളിയും അലക്കും രാവിലെ പുഴയിലാണ്…
മന്ത്രമിതയെ ഇടയ്ക്ക് പുഴയിൽ കൊണ്ടുപോകും എന്നല്ലാതെ, മധുമിതയോ മനുമിതയോ വയസ്സറിയിച്ച ശേഷം പുഴയിലേക്ക് കൊണ്ടുപോകാറില്ല..
ഞരട് കിട്ടിയ ചെവിയിൽ തലോടിക്കൊണ്ട് മനുമിത കിടക്കയിൽ നിന്നും എഴുന്നേറ്റു…
മധുമിത…
മനുമിത……….
മന്ത്രമിത……............
യഥാക്രമം ഡിഗ്രിയ്ക്കും പത്താം തരത്തിലും ആറാം തരത്തിലും പഠിക്കുന്നവർ…
സേതുലക്ഷ്മിയുടെയും ശ്രീനിവാസന്റെയും മൂന്നു പെൺകുട്ടികൾ…
കല്പാത്തിയുടെയും ശേഖരിപുരത്തിനുമിടയ്ക്കായി, അഗ്രഹാരങ്ങളിൽ പെടാത്ത കുറച്ചു വീടുകളുണ്ട്…
തമിഴ് ബ്രാഹ്മണൻമാരുടെ ആശ്രിതരും സംബന്ധക്കാരുമായി പതിറ്റാണ്ടുകൾക്കു മുൻപേ കുടിയേറിയവരിൽ
💬 Comments
View all comments