Chapter Title : വെള്ളിത്തിര 3 [കബനീനാഥ്]
ഞാൻ………. തന്നെ… “
“” ഞങ്ങളാ പലചരക്കു കടയിൽ അന്വേഷിച്ചിരുന്നു… “
സേതു തന്നെ പറഞ്ഞു……
“” കയറിയിരിക്കാം………”...”
ശ്രീനിവാസൻ ആതിഥ്യമര്യാദ പ്രകടമാക്കി.
സേതുവിനോടൊപ്പം അനിയനും കോലായിലേക്ക് കയറി..
അരഭിത്തിയുടെ അരികിൽ കിടന്നിരുന്ന കസേര ശ്രീനിവാസൻ നിരക്കി നടുവിലേക്കിട്ടു……
ആരാണ് , എന്താണ് കാര്യം എന്നൊരു ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു..
“” ഞാൻ പ്രൊഡക്ഷൻ കൺട്രോളർ സേതു… ഇത് ഡയറക്ടർ അനിയൻ സാർ………. “”
സേതു തങ്ങളെ പരിചയപ്പെടുത്തി……
ശ്രീനിവാസൻ ഒരു നിമിഷം വായ പൊളിച്ചു നിന്നു പോയി…
കോലായിൽ സംസാരം കേട്ടിട്ടാകണം, അകത്തുണ്ടായിരുന്ന ശബ്ദവും ബഹളവും നിലച്ചു…
മന്ത്രമിത പൂമുഖത്തേക്കുള്ള വാതിൽക്കലേക്ക് വന്നു…
മന്ത്രമിതയുടെ തല കണ്ടുകൊണ്ട് സേതു കസേരയിലേക്കിരുന്നു..
അപരിചിതരെ കണ്ടതും മന്ത്രമിത തല അകത്തേക്കു വലിച്ചു…
“അനിയൻ സാറിനെ അറിയാമല്ലോ…””
സേതു സംഭാഷണത്തിന് തുടക്കമിട്ടു……
ശ്രീനിവാസൻ വെറുതെ തല കുലുക്കുക മാത്രം ചെയ്തു..
“സാർ ഒരു പുതിയ പടത്തിന്റെ വർക്കിലാണ്… “
സേതു മന്ദഹാസത്തോടെ തുടങ്ങി…
“” ഷൂട്ടിംഗ് നിങ്ങളുടെ നാട്ടിൽ തന്നെയാണ്… അങ്ങനെ പുറത്തൊന്നു പോയി വരുമ്പോഴാണ് ഇവിടുത്തെ കുട്ടിയെ കാണുന്നത്…….........””
സേതു നേരിട്ട് വിഷയത്തിലേക്ക് കടന്നു…
ഒരു മിന്നൽ ശ്രീനിവാസന്റെ ഉള്ളിലുണ്ടായി.
ക്ഷേത്രത്തിലേക്കായി പുറത്തേക്കു പോയത് മധുമിതയാണ്……
ഷൂട്ടിംഗ് കാണാൻ സേതുലക്ഷ്മി സമ്മതിച്ചിട്ടില്ല……
അതുകൊണ്ട് മധുമിത ലൊക്കേഷനിലേക്കു ഷൂട്ടിംഗ് കാണാൻ പോയോ എന്നൊരു സന്ദേഹമാണ് ശ്രീനിവാസനിലാദ്യമുണ്ടായത്…
പക്ഷേ മനുമിത പോയാലും മധുമിത പോകാൻ സാദ്ധ്യതയില്ല , എന്ന് മനസ്സ് തിരുത്തിയപ്പോഴേക്കും സേതു തുടർന്നിരുന്നു…
“” അനിയൻ സാറിന്റെ സിനിമയിലേക്ക് ഒരവസരത്തിനായി ഒരുപാടുപേർ പല ലൊക്കേഷനിലും വന്നു നിൽക്കാറുണ്ട്.. പക്ഷേ, ‘.....””
💬 Comments
View all comments