Chapter Title : വെള്ളിത്തിര 3 [കബനീനാഥ്]
ബാധിക്കുന്ന തരത്തിലൊന്നും കാര്യങ്ങൾ ഉണ്ടാകാൻ പാടില്ല…… ഇവിടെ ഒരു പതിനഞ്ചോ ഇരുപതോ ദിവസത്തെ ഷൂട്ടിംഗ് കാണും.. നിങ്ങൾക്കു സമ്മതമാണെങ്കിൽ ഞങ്ങൾ അതിനനുസരിച്ച് ഷെഡ്യൂൾ ചെയ്യാം… “
സേതു ശ്രീനിവാസനെ നോക്കി…
അർദ്ധമനസ്സ് അയാളുടെ മുഖത്തു നിന്നും വായിച്ചറിഞ്ഞു കൊണ്ടു തന്നെ സേതു തുടർന്നു…
“ ഞാനാദ്യമേ പറഞ്ഞല്ലോ… ഒരുപാടു പേർ സാറിന്റെ സിനിമയിൽ ഒരവസരം കാത്തു നിൽക്കുകയാണ്.. ഒരു പുതുമുഖമാണ് ഈ സിനിമയ്ക്ക് ആവശ്യവും… പല നായികമാരും അനിയൻ സാറിന്റെ സിനിമയിലൂടെ വന്നവരാണ് താനും…തള്ളിക്കളയരുതെന്നേ ഞാൻ പറയൂ…”
ശ്രീനിവാസൻ ഉമ്മറവാതിലിലൂടെ അകത്തേക്ക് തല ചെരിച്ചു നോക്കി..
സേതുലക്ഷ്മിയും കുട്ടികളും അത്ഭുതപരതന്ത്രരായി ഒട്ടിച്ചേർന്ന് നിൽക്കുന്നത് അയാൾ കണ്ടു..
ആരും വിശ്വസിച്ചിട്ടില്ല… !
തനിക്കും പൂർണ്ണമായി വിശ്വസിക്കാൻ സാധിച്ചിട്ടില്ലല്ലോ…….
താനെന്താണ് മറുപടി കൊടുക്കാൻ പോകുന്നത് , എന്നൊരു ചോദ്യം അയാൾ സേതുലക്ഷ്മിയുടെ മുഖത്തു കണ്ടു.
“” ആലോചിക്കാം…….........”
ഒരു മിനിറ്റു കഴിഞ്ഞ് ശ്രീനിവാസൻ ചുണ്ടുകളനക്കി…
“” അതു മതി ശ്രീനിവാസൻ…… ലൊക്കേഷനിലേക്ക് ഒന്നു വരണം… പറ്റുമെങ്കിൽ എല്ലാവരും കൂടെ… ഒന്നു കാണുന്നതും മനസ്സിലാക്കുന്നതും ഒരു കണക്കിന് നല്ലതാണ്…… “
മധുമിതയെ നായികയായി തീരുമാനിച്ചതു പോലെയായിരുന്നു , സേതുവിന്റെ സംസാരം……
“പേടിയും പരിഭ്രമവും ക്കൈയങ്ങു മാറിക്കിട്ടും… “”
സേതു ചിരിച്ചു…
“ പിന്നെ… നിങ്ങളുടെ സമ്മതമറിഞ്ഞിട്ടു വേണം പ്രതിഫലത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ… എതായാലും ഒരു ലക്ഷം രൂപ പ്രൊഡ്യൂസറുടെ കയ്യിൽ നിന്നു വാങ്ങിത്തരാമെന്ന് ഞാൻ ഉറപ്പു തരുന്നു…””
അതൊരു ചൂണ്ടയായിരുന്നു…
ചൂണ്ടയിൽ കുടുങ്ങിയതു പോലെ ശ്രീനിവാസൻ അതേ സമയം ഒന്നു പിടയുകയും ചെയ്തു.
ഒരു ലക്ഷം രൂപ……..........!!!
അല്പം , ഉയർന്ന
💬 Comments
View all comments