Chapter Title : വെള്ളിയാം കല്ല് 2 [Zoro]
ഒരുത്തൻ സുഹൈലിനെയും അവനെ പിടിച്ച രാജേഷിനെയും ഒരുമിച്ച് ചവിട്ടി…..
ആ ചവിട്ടിൽ അവര് രണ്ടും തെറിച്ച് വീണു….. രണ്ടും രണ്ട് ദിക്കിൽ എത്തിപ്പോയി…. ആളുകളുടെ നടുകത്ത് വീണു പെട്ട് പോയ രാകേഷിന് അപ്പൊ അവിടെന്താ സംഭവിച്ചതെന്ന് ഓടാൻ കുറച് താമസിച്ചു…. അതിനു മുന്നേ… അവനൊരു അട്ടഹാസം കേട്ടു…. സുഹൈലിൻ്റെ….
മേല് നൊന്തപ്പോ സുഹൈൽ അട്ടഹാസത്തോടെ അവരുടെ നേരെ ഒറ്റ കുതിപ്പിന് മുന്നേറി … അതിൻ്റെ കൂടെ ശക്തമായൊരു പഞ്ച് കൂടി കൊടുക്കാൻ മുന്നിട്ടു..(gum gum pistaleee)…….. അതും എയറിൽ കൂടി പറന്നു…. വിഐപിയിലെ ധനുഷിനെ അനുസ്മരിക്കും പോലെ…..
അത് മുൻകൂടി പ്രതീക്ഷിച്ചത് പോലെ മറ്റവൻ ഒഴിഞ്ഞു മാറി…..
തല്ലാൻ വരുമ്പോ ഒഴിഞ്ഞു മാറുന്നോടാ മരപ്പട്ടി മോനെ…. എന്നൊരു നോട്ടത്തോടെ സുഹൈൽ കറക്റ്റ് ആൺ പടയുടെ നടുക്ക് തന്നെ വീണു….. (പുരുഷു എന്നെ അനുഗ്രഹിക്കണം )
പിന്നവിടമാകെ ഒരുത്സവ പറമ്പായിരുന്നു…. സുഹൈലിനു ചറ പറ കൊണ്ടു…. ഒന്ന് തടുക്കാൻ പോയ രാകേഷിനും കിട്ടി വയറ് നിറയെ….. നാട്ടുകാരുടെ സംയോജിത ഇടപെടൽ മൂലം എല്ലുകൾ ഒടിയും മുൻപേ അവനേയും രാകേഷിനെയും അവർ ഉന്തി തള്ളി വണ്ടിയിൽ കയറ്റി…. ഇനി ഈ പരിസരത്ത് വരരുതെന്ന് വാർണിംഗും കൊടുത്തു…..
ഡ്രൈവിംഗ് സീറ്റിൽ രാകേഷിന് പകരം സുഹൈലിനെയാണ് അവർ കുത്തി കയറ്റിയത്…….
അടി കൊണ്ട ഹാങ്ങിൽ അവർ രണ്ടും അതോർത്തതുമില്ല….. സുഹൈൽ വണ്ടി സ്റ്റാർട്ട് ചെയ്തു… ദേഷ്യത്തോടെ ആക്സിലേറ്റർ ചവിട്ടി വണ്ടീ ഒരു ഞെരുക്കത്തേടെ മുന്നോട്ട് നീങ്ങി…..
വണ്ടി ഗേറ്റിനോട് അടുക്കുമ്പോ… സുഹൈൽ പെണ്ണ് പടയുടെയും ആൺ പടയുടെ നേരെയും കണ്ണു ചൂഴ്‌ന്നു നോക്കി….
💬 Comments
View all comments