0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 20.3K

ഞാനൊന്നു സംസാരിച്ച് നോക്കട്ടെ…. ചിലപ്പോ എന്തെങ്കിലും നമുക്ക് അനുകൂലമായി വന്നാലോ… അഹാ ….. “”” അതും പറഞ്ഞു Ci പുറത്തുള്ളവരോട് അകത്തേക്ക് വരാൻ പറഞു…..

*** അപ്പൊ എന്താ നിങ്ങളുടെ തീരുമാനം….””” അകത്തേക്ക് വന്ന അവരോടായ് Ci ചോദിച്ചു…..

**** സാർ….. ഇവർക്കെതിരെ കേസ് ഫയല് ചെയ്യണം സർ….. സ്ത്രീകളോട് മോഷമായി പെരുമാറിയതും പോര….. അത് ചോദിക്കാൻ ചെന്ന ഞങ്ങളുടെ നേർക്ക് വണ്ടി ഇടിച്ച് കൊല്ലാനും നോക്കി സർ….. ഇവരെ വെറുതെ വിടരുത് സർ…രണ്ടും കഞ്ചാവാണ്…...””” അവരുടെ കൂട്ടത്തിലൊരുവൻ ci യോട് ഉള്ളതും ഇല്ലാത്തതുമായ എല്ലാം പറഞ്ഞു….

*** …ടാ കള്ളം പറയുന്നേടാ പട്ടി….”””” സുഹൈൽ മറ്റവൻ്റെ വർത്താനം കെട്ടിട്ട് പിരിയിളകി

**** ഛീ…..മിണ്ടാതിരിയടാ!!!!!…….ഇനി ഇവിടെ കിടന്നു ഷോ ഇറക്കിയാൽ…. പുന്നാര മോനെ ലോക്കപ്പിൽ കയറ്റി ഇടിച്ച് നിൻ്റെ കൂമ്പ് കലക്കും…കേട്ടോ ഡാ.””” സൗമ്യനായി സംസാരിച്ച ci യുടെ പെട്ടെന്നുള്ള ഭാവമാറ്റം അവിടെയുള്ള എല്ലാവരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ച് കളഞ്ഞു….. സുഹൈലിൻ്റെ അവസ്ഥ പിന്നെ പറയേ വേണ്ട…..

*** ആട്ടെ ആരാ ഈ പരാതിക്കാരി…..”””

**** അത് സർ അവര്……… അവൾക്ക് മറ്റുള്ളവര്ക്കും ഈ പോലീസും കേസും എന്നൊക്കെ പറഞാൽ പേടിയാണ്…. അതുകൊണ്ട് അവരെയൊക്കെ ഞങ്ങൾ നേരത്തേ.. പറഞ്ഞു അയച്ചു…… പരാതി തരാൻ ഞങ്ങൾ മാത്രം പോരെ….”””

**** പോരല്ലോ…. പരാതി കൊടുക്കാൻ പരാതിക്കാരി തന്നെ ഹജറാവണം അത് മാത്രമല്ല….. നിങ്ങൾ ഇവർക്കെതിരെ പരാതി കൊടുക്കുമ്പോ….. നിങ്ങൾക്ക് എതിരെ ഇവരും ഒരു പരാതി തന്നിട്ടുണ്ട്….. “””

Ci എന്ത് തേങ്ങയാ പറയുന്നതെന്ന് മനസ്സിലാവാതെ സുഹൈൽ രാകേഷിനെ നോക്കി….. അവന്

💬 Comments

View all comments