0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 20.3K

ഡാ ദാണ്ടേ അവിടെരുഴിവ് ബേഗം കേറ്റിക്കോ….. “”” ഒരു ബൈക്ക് വെക്കാൻ മാത്രം ഒരു ഗാപ്പ് കണ്ടപ്പോൾ സുഹൈൽ വിഷ്ണുവിന് അത് ചൂണ്ടി കാണിച്ചു കൊടുത്തു…

വിഷ്ണു വണ്ടി തിരിച്ച് സുഹൈൽ കാണിച്ച സ്ഥലത്തേക്ക് ഒന്നും നോക്കാതെ ഒറ്റ എടുക്കൽ എടുത്തു…..

വണ്ടി ഗ്യാപ്പിൽ കേറുന്നതിന് തൊട്ട് മുന്നെ മിന്നൽ ഷിബുവിനെ പോലെ ഒരു ആക്സസ്സ് അവിടെ കേറി….

ചരലുള്ള സ്ഥലമായത് കൊണ്ടും പെട്ടെന്നെരു വണ്ടി മുന്നിൽ വണ്ടി വന്നത് കൊണ്ടും വിഷ്ണുവിന് വണ്ടി കയ്യിൽ കിട്ടിയില്ല…..

‘’’’ഭൂം’’’ ചക്ക ഇട്ട പോലെ വണ്ടിയടക്കം ഒരമ്മ പെറ്റ മക്കളെ കണക്കെ നിലത്ത് വീണു….

നടുവിലായത് കൊണ്ട് സുഹൈലിന് ചാടാൻ കഴിഞ്ഞില്ല…. രാകേഷ് വണ്ടി കയ്യിന്ന് പോയപ്പോ തന്നെ ചാടിയിരുന്നു…. വണ്ടി ഓടിച്ചിരുന്ന വിഷ്ണു അതി വിതക്തമായി ഒഴിഞ്ഞു മാറിയിരുന്നു… സുഹൈലാകട്ടെ വണ്ടിയുടെ അടിയിൽ കുടുങ്ങിയും പോയി…..

*** ആരുടെ പൂരാടം നോക്കിയാടി വണ്ടിയോടിക്കുന്നത്…. നിനക്കൊന്നും മെഖത്ത് കണ്ണിലെ… ഇപ്പൊ തട്ടിയിരുന്നെങ്കിലോ….”””” വിഷ്ണു വീണ ദേശ്യത്തില് അവരേട് ചൂടായി….

***അതെങ്ങന്യാ വണ്ടി കയ്യില് കിട്ടിയാ റോഡ് മുഴുവന് നിങ്ങൾക്ക് തീറെഴുതി തന്നെപോലെയല്ലേ…. ഓടിക്കൽ. “”” ദേഹത്ത് പറ്റിയ പൊടി മാറ്റികളയുന്നതിനൊപ്പം അവരെ ഒന്ന് നോക്കി ദഹിപ്പികാനും അവൻ ശ്രമിച്ചു….

അതേ സമയം രാകേഷ് വണ്ടിയുടെ അടിയിൽ കിണ്ടി പോയവനെ പോലെ കിടക്കുന്ന സുഹൈലിനെ നോക്കി ചിരിയായിരുന്നു….

*** എടാ കാലമാടാ നോക്കി ഇലിക്കാതെ ഒന്ന് വന്നു പിടിക്കടാ… ദേ പിള്ളേരൊക്കെ നോക്കണു… “”” ചത്താലും ചമഞ്ഞ് കിടക്കുന്ന പാർട്ടി ആയതിനാൽ ആ നിമിഷവും അവൻ ഓർത്തത് മറ്റുവർക്ക് മുന്നിൽ

💬 Comments

View all comments