Chapter Title : വെള്ളിയാം കല്ല് 2 [Zoro]
മൂന്ന് മടങ്ങ് ശക്തിയുള്ളവനാവുമ്പോ… ഒരു മല്പിടുത്വത്തിന് മുതിരുന്നത് തടിക്ക് കെടാണെന് അവന് പകല് പോലെ ബോധ്യമാണ്…
** ചെന്ന് കേറിക്കേട്, ഇപ്പൊ പോയാൽ ക്ലാസ്സിൽ കയറ്റിയത് തന്നെ,…. ബെല്ലടിച്ചിട്ട് അര മണിക്കൂറായി മിസ്റ്റർ.”” സുഹൈലവനെ ഇപ്പോഴുള്ള സമയത്തെ ഒന്നുകൂടെ ഓർമ്മ പെടുത്തി അതിനോടപ്പം കുന്നോളം പുച്ഛത്തോടെ അവനോട് പറഞ്ഞു….
സുഹൈൽ പിന്നവിടെ നിന്നില്ല ഗ്രൗഡിന് തുടകത്തിൽ പ്രാചീന കാലം മുതൽ സ്ഥിതി ചെയ്യുന്ന ഒരു തണൽ മരത്തിൻ്റെ ചുവട്ടിലുള്ള ഇരിപ്പിടം ലക്ഷ്യം വെച്ച് നടന്നു….. അവിടെയുണ്ടായിരുന്ന സിമൻ്റ് ബെഞ്ചിൽ പോയിരുന്നു കിതപ്പ് മാറ്റാനായിരുന്നു അവൻ്റെ ഉദേഷം …… മുഖത്തെ വിയർപ്പ് കയ്യിലുള്ള കർച്ചീഫ് കൊണ്ട് തുടച്ച് നീക്കി സുഹൈൽ അതിൻ്റെ ചാരത്ത് കിടന്നു…..
ഹൊ രണ്ട് പെറ്റ ആശ്വാസം…..”” കൊടും ചൂടിൽ നിന്നും തണലെത്തെത്തിയ ആശ്വാസത്തോടെ അവൻ മൊഴിഞ്ഞു……
അവൻ്റെ നീല ഷർട്ടോക്കെ വിയർപ്പിൽ മുങ്ങിയിരുന്നു അതവൻ്റെ ശരീരത്തോട് ഒട്ടി പിടിച്ചിരുന്നു…. ചുട്ടു പൊള്ളുന്ന ശരീരത്തിൻ്റെ ചൂടിന് ശമനമെന്നോണം മരത്തിൻ്റെ തണലും…. വീശിയടിക്കുന്ന കാറ്റും അവന് പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം നൽകി…….. കാറ്റിൻ്റെ ഫലമെന്നോണം വിയർപ്പ് കൊണ്ടിപ്പോൾ അവന് കുറച്ച് തണുപ്പും കിട്ടിയിരുന്നു……
**” ഞാൻ രാകേഷ്….”””
***ഏ….. എന്തുവാ…..””” അവൻ്റെ അടുത്തേക്ക് വന്ന കാലഗേയൻ എന്തോ പറഞ്ഞത്, വെക്തമായി കേൾക്കാത്തത് കൊണ്ടവൻ വീണ്ടും അവനെ ഒരു ചോദ്യ ഭാവത്തിൽ നോക്കി കൊണ്ട് ചോദിച്ചു….
*** എൻ്റെ പേര് പറഞ്ഞതാണ് രാകേഷ്,,,,, അറിയാവുന്നവർ എന്നെ രാഗെന്നു വിളിക്കും “””””” ഒരു ചിരിയോടെ അവൻ സ്വയം സുഹൈലിന് തന്നെ പരിചയപെടുത്തി കൊടുത്തു കൊണ്ട് വൻ്റെ കൈ സുഹൈലിനു നേരെ നീട്ടി
**** ഓോ… വല്യ കാര്യം…. എന്നാ പിന്നെ ഞാനായിട്ട് ചടങ്ങ് മുടക്കുന്നില്ല…. ഞാൻ സുഹൈൽ….. തന്തയ്ക്കെഴികെ ബാക്കിയെന്തും വിളിക്കാം “”” ഒരു നോമൽ ചിരിയോടെ അവന് തിരികെ മറുപടിയായി സുഹൈലും അവൻ്റെ പേര് പറഞ്ഞു പരിചയപെട്ടു……. ഒപ്പം കിടന്നു കൊണ്ടു തന്നെ ഹസ്തദാനം കൊടുക്കുകയാണ് അവൻ ചെയ്തത്…..
***ഇന്ന് മുഴുവൻ ഇവിടെയിങനെ ഇരികാനാണോ നിൻ്റെ പ്ളാൻ….””” കുറച് നേരത്തേ മൗനത്തിനു വിരാമമിട്ടുകൊണ്ട് രാഗു തന്നെ സംസാരിച്ചു തുടങ്ങി……
*** എനിക്കിനി ക്ലാസിൽ കേറാനൊന്നും ഒരു മൂഡില്ല…. ഇനി വല്ല പാർക്കിലോ ബീച്ചിലെങ്ങാനും പോയി നേരം കളയാം… അത്ര തന്നെ…””” ഇലകളുടെ ഇടയിൽ കൂടി കണ്ണില് തുളച്ച് കേറുന്ന വെളിച്ച കിരണങ്ങളെ മറക്കാന്നെന്നോണം തലക്ക് മുകളിൽ വച്ച കൈ ഒന്ന് മാറ്റിക്കൊണ്ട് സുഹൈൽ
💬 Comments
View all comments