Chapter Title : വെള്ളിയാം കല്ല് 2 [Zoro]
കണക്കായിപ്പോയി…. പോരാളിയും ചാക്കോ മാഷും കൂടി കല്ല്യാണം ഉറപ്പിച്ചിട്ടാവും തറവാട്ടിന്ന് ബരാ… “””
*** ആഹാ…. മിക്കവാറും…. ചലപ്പോ സുഹറാൻ്റെ കൂടി മങ്ങലുണ്ടാവാൻ ചാൻസുണ്ട്…. ഉമ്മാ അങ്ങനെ പരീനത് കേട്ടിക്ക്…“””
*** തന്നേ…തന്നെ….. ബല്ലീക്ക പൈസ ലാഭിക്കാൻ ഇതല്ല ഇതിനപ്പുറവും ചെയ്യും…. എന്നാലും ൻറെ ചെറിയിക്കാക്ക് ഇപ്പോഴെങ്കിലും കെട്ടാൻ തോന്നിയാലോ…. ഹൊ ഭാഗ്യം…… അതുകൊണ്ടെന്തായി ഈ ബാക്കിയുള്ളവന് ഇനിയെങ്കിലും ആരെയെങ്കിലും നോക്കാലോ…. “”” വളിഞ്ഞ ചിരിക്കൊപ്പം മിച്ചറു മുഴുവന് അണ്ണാക്കിലാക്കാനവൻ മറന്നില്ല….
*** എന്തോ…. എങ്ങനെ… ഞാൻ കേട്ടില്ല…””” കയ്യിലുള്ള കട്ടൻ ടീപ്പോയിൽ വെച്ചിട്ട് ആസിഫ് സുഹൈലിനെ ചൂഴ്ന്നു നോക്കി…..
*** അതേ…. അതില്ലെ…. എന്താണ് വെച്ചാ… ഇക്കാക്ക് ലൈൻ ഉണ്ടോ????….”””
*** എന്തോന്ന്….”””
*** ഇയാള് ഇത്…. എൻ്റിക്കാ ഇങ്ങൾക്ക് പ്രേമമുണ്ടോ…. ??? “””
*** മണ്ണാകട്ട!!!!!!… ഒന്ന് പൊയീനാടുന്ന്…. ഇൻക്ക് ബേറെ പണിയില്ലേ… “””
*** സ്സ്…. സസ്….. എൻ്റെ ഇക്കാ അത് പോട്ടെ… ഇക്കാക്ക് പണിയെല്ലാം കിട്ടീലെ… ഇനി നമക്കൊന്നു കല്യാണത്തിനെ കുറിച്ച് ആലോജിച്ചാലോ …. ങ്ങേ….. ങ്ങേ..????…. “””
*** സുഹൈലെ…. എന്താടാ അൻറെ ഉദ്ദേശം… എന്നെ പെട്ടന്ന് കെട്ടിക്കാൻ നക്ക് ന്താ ഇത്ര ബേജാറ്……. മെഖത്ത് നോക്കി സത്യംപറയ്‌ഡാ പഹയാ…”””
പൂത്തുലഞ്ഞ തുമ്പിയെ അവനന്നേരം ഒരു നാണത്തോടെ ഓർത്ത് കൂഒണ്ട് മൊഗം താഴ്ത്തി…..
**** ഇക്കാ…. ഇക്കൂ… അത് … അത് ഞാനില്ലേ…..”””
*** ആ നീ…..””” ആസിഫ് സുഹൈലിൻ്റെ പറച്ചലിൻ്റെ രീതി അത്ര പിടിച്ചില്ല … ഒരുമാതിരി നാണ കുങ്ങിയെ പോലെ….
**** നിക്ക് ഒരു കുട്ടീന ഇഷ്ടാ…..”””
****…ആഹാ …. നല്ല ..ബെസ്റ്റ് കാര്യം…!!!!….. “””
****ഇക്കാ……….. ഞാ കാര്യായിട്ടാ…..”””
*** ഇത്രക്കാലം ഇല്ലാത്ത നാണം അൻ്റെ മോന്തയിൽ കണ്ടപ്പോ തന്നെ നിക് എന്തോ പന്തികേട് തോന്നീക്കണ്…. എന്നാലും നിൻ്റെ സ്വഭാവത്തിന് എങ്ങനടാ…. “””
**** അയിന് ഓൾക്കെന്നെ ഇഷ്ടാണ് ഞാ പറഞ്ഞിക്കില്ലാലോ….”””
*** ങാ…. എന്തോന്ന്….. അപ്പൊ നിനക്ക് മാത്രമേ ഉള്ളുവോ…. “””
**** ഇക്കാ ആദ്യം ഞാൻ പരീണത് ഫുൾ കേള്ക്ക് ന്നിട്ട് പറ…. അല്ലാണ്ട്
💬 Comments
View all comments