0%

Chapter Title : വെള്ളിയാം കല്ല് 2 [Zoro]

Author : Zoro Read All Parts 462

അവിൽ മിൽക്ക് പോലെയാക്കിയിട്ട് എന്തെങ്കിലും പറ്റിയെന്നോ….. നല്ല കഥാ…. പിള്ളേച്ചാ ഞങൾ കേസ് കൊടുക്കാൻ പോവുകയാ…. “”” സുഹൈലിനെ പറയാനനുവദികാതെ രാകേഷ് മാളുവിനെ കടുപ്പിച്ച് നോക്കിയാണ് പറഞ്ഞത്…..

*** ഓ പിന്നേ…. നിങ്ങളങ്ങ് ഒലത്തും…. വണ്ടി ഓടിക്കാൻ അറിയത്തില്ലേ വല്ല ബസ്സിനോ മറ്റോ വരണം… അല്ലാണ്ട് ചുമ്മാ ആളാവാൻ വേണ്ടി ഞങ്ങളെ മെക്കട്ട് കേറണ്ടാ കേട്ടോ…. “””

*** മാളൂ നീ ചുമ്മാ ഇരുന്നെ…. “”” ഇതുവരെ ടെൻഷണേടെ നിന്നവള് മാളുവിന് നേരെ ചൂടായി….

**** ചേച്ചീ…. ചേച്ചിക്ക് വട്ടുണ്ടോ ഇവന്മാരുടെ വാക്കും കേട്ട് തുള്ളാൻ….. ഇവരേ കണ്ടാലേ അറിയാം പകാ ഫ്രോഡാ….. “””

*** മാളു….. എന്താടോ പ്രശ്നം….””” കോളേജിലെ മറ്റു പിള്ളേര് പെട്ടെന്ന് തന്നെ അവിടെ കൂട്ടം കൂടി…. അതിൽ നിന്നും കൂതൽ പേരും മാളുവിൻ്റെ സൈഡിൽ നിന്നു….

*** അതേ ആകാശേട്ടാ… ഇത് നോക്കിയേ ഇവര് ചുമ്മാ ഓരോ പ്രശനം ഉണ്ടാക്കുവാണെന്നെ…. ഇപ്പോതന്നെ തട്ടാത്തവണ്ടിതട്ടിയെന്നും പറഞ്ഞു ഞങളെപിടിച് വെച്ചേക്കുവാ…..””””

*** നമ്മുടെ ക്യാമ്പസിൽ വന്നിട്ട് നമ്മുക്കിട്ട് പണിയുന്നോ…. ആരാടാ നീ….. ആഹാ ഇവരോ…… വന്നിട്ട് ഒരാഴ്ച ആവുമ്പോഴേക്കും തുടങ്ങിയോടാ….. അതും സീനിയേർസിനോട്…. “”” ആദ്യം വിഷ്ണുവിനെ നോക്കി ആളെ മനസ്സിലാവാതെ നിന്നവൻ പിന്നില് നിൽക്കുന്ന സുഹൈലിനെയും രാകേഷിനെയും നോക്കിയാണ് ബാക്കി പറഞ്ഞത്…..

അപ്പോഴുമവൾ സുഹൈലിനെയും അവൻ്റെ കൈ അമർത്തി പിടിച്ച രകേഷിനെയും പരിഭ്രാന്തിയോടെ നോക്കുവായിരുന്നു….

മാളുവിനെ കണ്ടതും അവളുടെ ക്ലാസ്സിലെ കിട്ടിക്കളും അവിടെ തടിച്ച് കൂടി…. അതിൽ അതികപേരും ഇന്നലെ തീയേറ്ററിൽ വച്ച് കണ്ടവർ തന്ന്യാണ്….

ഇവർക്ക് കിട്ടിയതോന്നും പോരെന്ന മട്ടിൽ ഇന്നലെ അവരെ തല്ലിയവർ ഷർട്ടിൻ്റെ കൈ മടക്കികൊണ്ട് അവർക്ക് നേരെ നീങ്ങി………

*** ങ്ങേ…. എന്താ എന്താ ഇവിടെരു ആൾക്കൂട്ടം…. ഹോ….. എന്താ അഭിരാമി മിസ്സെ…… എന്താ പ്രശനം…..””” അങ്ങോട്ടേക്ക് തള്ളി കേറിവന്ന നിമിത മിസ്സ് സുഹായ്‌ലിൻ്റെ അടുതായി നിന്നാളിലേക്ക് നോക്കി ചോദിച്ചു….

മിസ്സോ???? ഒരു ഞെട്ടലോടെ സുഹൈലും രാകേഷും അവരെ നോക്കി…. അവര് നിമിത മാമിനോട് കാര്യങ്ങൾ വിശദീകരിച്ചു….

*** എല്ലാരും എന്താ നോക്കിനിക്കണെ ക്ലാസിൽ പോയിക്കെ…..””” നമിത മിസ്സ്

💬 Comments

View all comments