0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 478

നടുവിലായി  നിൽക്കുവാണ് കൂട്ടത്തിൽ അവനെ തൊട്ടും തലോടിയും  എന്തോ പറയുന്നുമുണ്ട്……

നീ വല്ലാതെ ക്ഷീണിച്ചുട്ടോ  കുട്ടാ…. ഒന്നും കഴിക്കാറുണ്ടാവില്ലല്ലെ നീയ്….. നോക്ക് കൃഷ്ണേട്ടാ എൻ്റെ  കുട്ടിൻറെ കോലം നോക്കിയെ നിങ്ങള്… എല്ലും തോലായിട്ടുണ്ട്.. നിങ്ങളേതെന്താ ഏട്ടാ ഇവനെനമ്മളെ കൂടെനിർത്താത്തെ’’’’.*””””’’….. രാഗിനെ വാത്സല്യത്തോടെ തലോടി കൊണ്ട് അടുത്തുള്ള സി ഐ യോടായി പരിഭവം പറയുകയായിരുന്നു

എൻ്റെ പൊന്നു റോസി അവനൊരു കുഴപ്പവും ഇല്ല കുറവുമില്ല…… ഒക്കെ നിൻ്റെ തോന്നല്ലാടോ…. പിന്നെ നമ്മുകൊപ്പം ഇവൻ വരാത്തത്… അത് നീ തന്നെ ഇവനോട്  ചോദിച്ചൊക്ക്….. ഈ ഞാൻ തന്നെ ഇവനോട് നമുക്കൊപ്പം വന്ന് നിക്കാൻ എത്ര വട്ടംപറഞ്ഞിട്ടുണ്ടെന്നറിയോ നിനക്ക്…… എന്തെയ്…  അവിടുന്നും ഇവന് കോളജിൽ പോകാലോ?????  എന്നിട്ടും കേൾക്കണ്ടേ നിൻ്റെ മോൻ!!… അതും കൂടാണ്ട് തനിക്കൊരു കാര്യം കൂടി കേൾക്കണോ ഇവനെ ഞാൻ ഹൈദ്രാബാദിന്നു ഇങ്ങോട്ട് കൂട്ടി കൊണ്ട് വരുമ്പോ തന്നെ പറഞ്ഞൊരു കാര്യം ഉണ്ടോ അറിയോ…ഇവിടെ ഇവൻ ഒറ്റയ്ക്കെ  നിൽക്കൂ അല്ലെ ഇങ്ങോട്ടേക്കിലെന്നാ നിൻ്റെ മോൻ എനിക്ക് നേരെ വെച്ച കണ്ടീഷൻ…. അതെങ്ങനെയാ  ഇവനെ പറഞ്ഞിട്ടും ഒരു കാര്യം ഇല്ല …. ഇത് ഒക്കെ നിൻ്റെയും ഇവനെ തലേൽ കേറ്റി നടക്കുന്ന മറ്റുള്ളൊരുടെയെക്കെ പുന്നാരം കൊണ്ടാ ഇവനിത്രേം വഷളായത്…..””””…. സിഐ ഒരു ചിരിയോടെ അയാളുടെ ഭാഗം വ്യക്തമാക്കി പറയുന്നതൊടപ്പം… തൻ്റെ ഭാര്യയെ സ്നേഹപൂർവ്വം നോക്കി….

അവരാണെ രാഗിൻ്റെ ഒരു കൈ മുറുക്കെ പിടിച്ചിട്ടുണ്ട്…… നീ അതൊന്നും കാര്യമാക്കാതെ മോനെ എന്ന പോൽ….

ഇവരുടെ ഈ സ്നേഹപ്രകടനം മൊത്തം എൻ്റെയും വിഷ്ണുവിൻ്റെയും മുന്നിൽ വച്ചാണ്….

അതൊക്കെ കണ്ടിട്ട് സത്യം പറയാലോ എനിക്ക് ചെറുതായിട്ട് ആസൂയെക്കെ വന്നു……

ഹാ മോനിപ്പോ കുഴപ്പമൊന്നും ഇലാല്ലോ??? ല്ലെ????.....””””” രാഗിൽ നിന്ന് ശ്രദ്ധ മാറിയ റോസി ആൻ്റി അവനെ വിട്ട് എൻ്റെ കവിളിൽ തലോടി ചോദിച്ചതും…… എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി…..

ഇക്കണ്ട നേരമായിട്ടും ഞാൻ കഴിച്ചോ…കുടിച്ചോ…. ന്താ ചെയ്യുന്നത്.. എവിടെയാ ഉള്ളതെന്നും പോലും എൻ്റെ വീട്ടുകാര് അന്വേഷിച്ചിട്ടില്ല….. അത് എനിക്കും വിഷ്ണുവിന് മാത്രമേ അറിയൂ…..

എന്ത് നല്ലത് ചെയ്താലും കുറ്റം മാത്രമേ അവര് കടുപിടിക്കാറുള്ളൂ… അതിൻ്റെ

💬 Comments

View all comments