0%

Chapter Title : വെള്ളിയാം കല്ല് 5 [Zoro]

Author : Zoro Read All Parts 480

നിന്നെയും കുപ്പിയെയും രാഗിനെ ഏൽപ്പിച്ച് വണ്ടി പാർക്ക് ചെയ്തു തിരിച്ച് വന്നപ്പോ ഞാൻ കാണുന്നത് പൊട്ടിയ കുപ്പിയും പിടിച്ച് നീ ബാലുവിനെ ചവിട്ടുന്നതാ… അപ്പൊ തന്നെ നിന്നെ തടയാൻ വന്ന ആ വർഗീസിൻ്റെ കൈക്കിട്ടും.. നീ കുത്തി…....””””””

എന്നിട്ട്???!!!!......””” ഒരേ സമയം സന്തോഷവും ഞെട്ടലും എനിക്ക് മാറി മാറി വന്നിട്ടുണ്ടായിരുന്നു…. അതെൻറെ ചോദ്യത്തിലും ഉണ്ടായിരുന്നു….

എന്നിട്ടെന്ത് കിട്ടിയ അവസരം മുതലാക്കി ഞാനും അവന്മാക്കിട്ട്  രണ്ടെണ്ണം പൊട്ടിച്ചു…. ഇനിയൊരു അവസരം കിട്ടിയില്ലങ്കിലോ… തടയാൻ വന്ന മറ്റേ പൂച്ചികൾക്ക് കൊടുത്തു നല്ലോണം…..””””””…. ഒരു യുദ്ധം ജയിച്ച പ്രീതിയിൽ വിഷ്ണു നിന്ന് നേകളിച്ചു………

അപ്പൊ രാഗോ?????....””””””

ഓ അവനോ…. അവനെന്തോ ചെയ്യാനാ…. ഹോസ്പിലാണെന്നു ബോധമില്ലാണ്ട് അലമ്പുണ്ടാക്കുന്ന നമ്മളെ പിടിച്ച് മാറ്റുക  തന്നെ… അവസാനം ഒരു രക്ഷയും ഇല്ലാതൊണ്ടല്ലെ നിന്നെ കുത്തിവെച്ച് മയക്കി കിടത്തിയെ… അതും അവിടെ ഉണ്ടായിരുന്ന ഏതോ സിസ്റ്റർ പെണ്ണാ നീയാണെ അവളെ മേല് മുഴുവും വാള് വെക്കുവേം ചെയ്ത്…...”””””……. എൻ്റെ അവസ്ഥ ഓർത്ത് എനിക്കെന്നെ പുച്ഛം തോന്നി…….

അവിടൊരു ഫുൽ സ്റ്റോപ്പിട്ട് അവൻ വീണ്ടും പറഞ്ഞു….

പ്രശനം ഓവറായപ്പേ ഹോസ്പിറ്റലുക്കാര് തെന്നാ പോലീസിനെ അറിയിച്ചത്….. നിൻ്റെ ഭാഗ്യത്തിന് വന്നതാ സാറും…… പിന്നെ അവരുമായി കോംപ്രമിസായി അതായി ഇതായി…. ഓ  എങ്ങനെയൊക്കെയോ തീർന്നു……  മഹും പാവം രാഗ് നീ കാരണം കൊറേ കായ് ചിലവായിക്ക്…””””””*…….

അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് സിഐ യാളുടെ കാറുമായി വന്നു……

മറുത്തൊന്നും പറയാതെ ഞാനും വിഷ്ണുവും പിന്നിലായും രാഗു മുന്നിലായും കയറി……..

രാഗിൻറെ വീടെത്തും വരെ ആരും ഒന്നും മിണ്ടിയില്ല…… ഞങ്ങളെ ഇറക്കി സിഐ എന്നെ കനത്തിൽ നോക്കിക്കൊണ്ട് വണ്ടിയുമായി പോയി……….

ഇയാളെന്താ ഒന്നും മിണ്ടാതെ പോയത്…. “”… അയാളെ നോക്കി സ്വയം പിറുപിറത്ത് ഞാൻ രാഗിനെ നോക്കിയതും…….

താണ്ഡവമാടിയ കാളിയുടെ രൂപമായിരുന്നു അവന്…...

എന്ത് തോനിവാസമാടാ നീയൊക്കെ അവിടെ കാട്ടി കൂട്ടിയത് അതും പോരാഞ്ഞിട്ട് എന്താടാ പന്നി നീ ആ മിസ്സിനോട് വിളിച്ച് പറഞ്ഞേ…ഏ…..  . ഈ മലരിന് പ്രേമമാണും പോലും…. അതും പഠിപ്പിക്കുന്ന ടീച്ചറേ…. അവരെ അല്ലാതെ വരാരെയും കിട്ടിയില്ലെ.. മൈരെ നിനക്ക് പ്രേമിക്കാൻ…”””””…..

💬 Comments

View all comments