Chapter Title : വേനൽ മഴ പോലെ [Smitha]
പിടിച്ചു കേട്ടോ?”
“എന്ത് വാക്ക്?”
“എന്നെ സുന്ദരന്‍ എന്ന് വിളിച്ചില്ലേ? അതില്‍ അത്ര കാര്യം ഒന്നുമില്ലന്നു എനിക്കറിയാം എന്നാലും കേള്‍ക്കുമ്പോള്‍ ഒരു സുഖം!”
“അയ്യോ, അത് ഞാന്‍ മണിയടിക്കാന്‍ പറഞ്ഞത് ആണെന്നാണോ കരുതിയെ! അതുകൊള്ളാം! കണ്ണാടി നോക്കാറില്ലെ? ഇതുപോലെ ഒരു ചുന്തരന്‍, സൂപ്പര്‍, സുകുമാരന്‍, സുഭഗന്‍,”
“എഹ്?”
മാത്തന്‍ ചേട്ടന്‍റെ നേരെ ഞാന്‍ അദ്ഭുതത്തോടെ നോക്കി.
“ആരാ ഇത്? മലയാളം പ്രൊഫസ്സറോ?”
“അത് ശരി!”
മാത്തച്ചന്‍ ചേട്ടന്‍ ശബ്ദം ഉയര്‍ത്തി.
“ഉള്ളത് പറഞ്ഞപ്പോള്‍ കളിയാക്കുവാണോ?”
ഞാന്‍ ചിരിച്ചു.
അയാളും.
“പിന്നെ ശ്രീയ്ക്ക് ഈ സൌന്ദര്യം എങ്ങനെ കിട്ടാതിരിക്കും! പാരമ്പര്യമല്ലേ!”
അത് പറഞ്ഞ് കഴിഞ്ഞ് മാത്തന്‍ ചേട്ടന്‍ ഒരു നിമിഷം സംഭ്രമിച്ചു.
“എന്നാ പറ്റി? എന്നാ ഒരു ചമ്മല്‍?”
“ഏയ് ഒന്നൂല്ല മോനെ...പാരമ്പര്യം എന്ന് പറഞ്ഞു കഴിഞ്ഞാണല്ലോ ചമ്മല്‍ ഒക്കെ...അപ്പോള്‍...”
ഞാന്‍ ഒന്ന് ഓര്‍ത്തു.
“കൂടുതല്‍ എന്തിനാ ആലോചിക്കുന്നെ? മോന്‍റെ പപ്പാ നല്ല സുന്ദരന്‍ അല്ലെ? ആ സൌന്ദര്യം മോനും കിട്ടില്ലേ? അതാ ഞാന്‍ പറഞ്ഞത്...”
എനിക്ക് കാര്യം മനസ്സിലായി.
“പപ്പാടെ പാരമ്പര്യം എന്ന് തന്നെയാണോ മാത്തന്‍ ചേട്ടന്‍ ഉദ്ദേശിച്ചേ?”
“പിന്നല്ലാതെ!”
“അതോ മമ്മീടെ പാരമ്പര്യമോ?”
മാത്തന്‍ ചേട്ടന്‍റെ സംഭ്രമം കൂടി. എന്ത് പറയണം എന്നറിയാതെ അയാള്‍ നിന്ന് ചമ്മി, പരുങ്ങി.
“മോനെ അത്...അതിപ്പോള്‍ ...മോന്‍റെ മമ്മിക്ക് ..നല്ല തേജസ് അല്ലെ? എന്തൊരു ഐശ്വര്യമാ കാണാന്‍! മോനും കിട്ടൂല്ലോ ആ ഐശ്വര്യം!”
“അത് ഓക്കേ...”
ഞാന്‍ ചിരിച്ചു.
“മമ്മിക്ക് നല്ല തേജസ്സാ, നല്ല ഐശ്വര്യമാ..പക്ഷെ അതിനു ചേട്ടന്‍ എന്തിനാ ഇങ്ങനെ ചമ്മുന്നെ? അതില്‍ എന്തോ കള്ളത്തരോം കാര്യോം ഉണ്ടല്ലോ...”
“മോനെ...അത്...”
“ഹ! പറ ചേട്ടാ...”
“മോനെ, ഈ വീടാ എനിക്ക് എല്ലാം...ഞങ്ങടെ വീട് ഇപ്പോള്‍ എന്തോരം കടപ്പെട്ടിരിക്കുന്നു...മരിക്കുന്നോടം വരെ കടപാട് ഉണ്ട് മോനോടും മമ്മിയോടും പപ്പായോടും ഒക്കെ..അങ്ങനെയുള്ള ഞാന്‍ നന്ദി കേട് പറയുവേം കാണിക്കുവേം ഒക്കെ ചെയ്‌താല്‍...”
“എന്‍റെ ചേട്ടാ..ചേട്ടന്‍ ഇങ്ങനെ സാഹിത്യം അടിക്കാതെ നേരെ വാ നേരെ പോ എന്ന് പറ...ഞാനെ കമേഴ്സ് ആണ് പഠിക്കുന്നത്... ലിറ്ററേച്ചര്‍ അല്ല!”
മാത്തന്‍ ചേട്ടന്‍ ഒരു നിമിഷം ആലോചിച്ചു.
പിന്നെ എന്നെ
💬 Comments
View all comments