Chapter Title : വേനൽ മഴ പോലെ [Smitha]
മോന്‍റെ പപ്പാ നല്ല സുന്ദരന്‍ അല്ലെ? ആ സൌന്ദര്യം മോനും കിട്ടില്ലേ? അതാ ഞാന്‍ പറഞ്ഞത്...”
എനിക്ക് കാര്യം മനസ്സിലായി.
“പപ്പാടെ പാരമ്പര്യം എന്ന് തന്നെയാണോ മാത്തന്‍ ചേട്ടന്‍ ഉദ്ദേശിച്ചേ?”
“പിന്നല്ലാതെ!”
“അതോ മമ്മീടെ പാരമ്പര്യമോ?”
മാത്തന്‍ ചേട്ടന്‍റെ സംഭ്രമം കൂടി. എന്ത് പറയണം എന്നറിയാതെ അയാള്‍ നിന്ന് ചമ്മി, പരുങ്ങി.
“മോനെ അത്...അതിപ്പോള്‍ ...മോന്‍റെ മമ്മിക്ക് ..നല്ല തേജസ് അല്ലെ? എന്തൊരു ഐശ്വര്യമാ കാണാന്‍! മോനും കിട്ടൂല്ലോ ആ ഐശ്വര്യം!”
“അത് ഓക്കേ...”
ഞാന്‍ ചിരിച്ചു.
“മമ്മിക്ക് നല്ല തേജസ്സാ, നല്ല ഐശ്വര്യമാ..പക്ഷെ അതിനു ചേട്ടന്‍ എന്തിനാ ഇങ്ങനെ ചമ്മുന്നെ? അതില്‍ എന്തോ കള്ളത്തരോം കാര്യോം ഉണ്ടല്ലോ...”
“മോനെ...അത്...”
“ഹ! പറ ചേട്ടാ...”
“മോനെ, ഈ വീടാ എനിക്ക് എല്ലാം...ഞങ്ങടെ വീട് ഇപ്പോള്‍ എന്തോരം കടപ്പെട്ടിരിക്കുന്നു...മരിക്കുന്നോടം വരെ കടപാട് ഉണ്ട് മോനോടും മമ്മിയോടും പപ്പായോടും ഒക്കെ..അങ്ങനെയുള്ള ഞാന്‍ നന്ദി കേട് പറയുവേം കാണിക്കുവേം ഒക്കെ ചെയ്‌താല്‍...”
“എന്‍റെ ചേട്ടാ..ചേട്ടന്‍ ഇങ്ങനെ സാഹിത്യം അടിക്കാതെ നേരെ വാ നേരെ പോ എന്ന് പറ...ഞാനെ കമേഴ്സ് ആണ് പഠിക്കുന്നത്... ലിറ്ററേച്ചര്‍ അല്ല!”
മാത്തന്‍ ചേട്ടന്‍ ഒരു നിമിഷം ആലോചിച്ചു.
പിന്നെ എന്നെ നോക്കി.
“മോന്‍റെ മമ്മി എന്ത് സുന്ദരിയാ കാണാന്‍! അമ്പലത്തില്‍ ഒക്കെ വെച്ചിരിക്കുന്ന ഒരു ദേവിയേക്കാള്‍ ഒക്കെ സൌന്ദര്യമല്ലെ?അപ്പോള്‍ ആ സൌന്ദര്യമൊക്കെ മോന് കിട്ടില്ലേ? അതാണ് ഉദേശിച്ചേ ഞാന്‍!”
അയാളുടെ ശബ്ദത്തില്‍ വെറും സൌന്ദര്യആരാധനയുടെ ഭാവം മാത്രമല്ല ഞാന്‍ കണ്ടത്. പൊള്ളിപ്പനിക്കുന്ന, കത്തുന്ന, തീവ്ര പ്രണയം! അതേ, അത്തരം ഒരു പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്ന ആള്‍ക്കേ ഇങ്ങനെയൊക്കെ
💬 Comments
View all comments