0%

Chapter Title : വേനൽ മഴ പോലെ [Smitha]

Author : സ്മിത Read All Parts 2343

പറഞ്ഞ് മമ്മിയെ നോക്കി.

“പുള്ളി കണ്ടത് വിശ്വസുന്ദരീനെ തന്നെയാ..ശ്രീമതി ശ്രീലക്ഷ്മി മോഹന്‍ദാസിനെ....”

പൊട്ടിത്തെറി, അലര്‍ച്ച, ചീത്ത വാക്കുകള്‍, ദേഷ്യത്തിന്‍റെ കടുംവെട്ട് പ്രകടനം ഇതൊക്കെയാണ് ഞാന്‍ ആ നിമിഷം പ്രതീക്ഷിച്ചത്.

പക്ഷെ കേട്ടത് ഇത്രമാത്രം...

“ശ്യെ! എല്ലാരും കണക്കാ...എല്ലാം വഷളന്‍മ്മാര്!”
അത്ര മാത്രം.
അതില്‍ക്കൂടുതല്‍ ഒരു വാക്ക് പിന്നെ മമ്മി മിണ്ടിയില്ല.
മമ്മി ഉറങ്ങാന്‍ പോയി.

ഞാനും ഉറങ്ങാന്‍ പോയി. നേരത്തെ കട്ടില്‍ കണ്ടാല്‍ ഉറക്കം വരുന്ന എനിക്ക് എന്ത് കൊണ്ടോ അപ്പോള്‍ ഉറക്കം വന്നില്ല. തലേരാത്രിയില്‍. മാത്തന്‍ ചേട്ടന്‍ മമ്മിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ കുറെ നേരം കിടന്നു. പിന്നെ ഉറങ്ങി.

മമ്മി വിളിക്കുമ്പോള്‍ ആണ് എഴുന്നേല്‍ക്കുന്നത്.

“ഇതെന്നാ ഉറക്കമാ? ടൂര്‍ പോയി ഉറക്കമിളച്ച ഞാന്‍ നേരത്തെ എഴുന്നെറ്റല്ലോ! ഏറ്റെ... ഊണ് വിളമ്പാന്‍ പോകുവാ..വേം എണീറ്റെ!”

നല്ല ഉറക്കച്ചടവോടെ ഞാന്‍ എഴുന്നേറ്റു.

ഊണ് കഴിഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്, ഒരു പ്രോജക്റ്റ് കമ്പ്ലീറ്റ് ചെയ്ത് സബ്മിറ്റ് ചെയ്യണ്ടത് നാളെയാണ്. അതിന് ഫെലിക്സിന്റെ വീട്ടില്‍ പോയെ പറ്റൂ

പെട്ടെന്ന് ഒരു ടീ ഷര്‍ട്ടും ജീന്‍സും ഇട്ട് ഞാന്‍ ബാഗെടുത്തു.

“മമ്മീ...”

സൈക്കിളിനടുത്തേക്ക് നീങ്ങി ഞാന്‍ വിളിച്ചു പറഞ്ഞു.

“ഞാന്‍ ഫെലിക്സിന്റെ വീട്ടില്‍ പോകുവാ കേട്ടോ...രാത്രി ആകുമ്പോഴേ വരൂ...”

“കഴിക്കാന്‍ നേരത്ത് വന്നേക്കണം...”

പെട്ടെന്ന് അകത്ത് നിന്ന് പുറത്തേക്ക് വന്ന് എന്നെ നോക്കി മമ്മി പറഞ്ഞു.

“അത് പറയാന്‍ പറ്റില്ല...”

സൈക്കിള്‍ തിരിച്ച് മമ്മിയെ നോക്കി ഞാന്‍ പറഞ്ഞു.

“അമ്മേടെ അമ്മായി അമ്മ എന്തേലും അമ്മേടെ മോന് തന്നാല്‍ അതും കഴിച്ചിട്ടേ ഞാന്‍ വരൂ...”

“എന്‍റെ അമ്മായി അമ്മയോ?”

മമ്മി പെട്ടെന്ന് എന്നെ നോക്കി.

“ആ...”

ഞാന്‍ ഗൌരവത്തില്‍ പറഞ്ഞു.

“ഫെലിക്സിന്റെ അമ്മ മമ്മീടെ അമ്മായി അമ്മ അല്ലെ?”

“നിന്നെ ഞാന്‍!”

മമ്മി സിറ്റൌട്ടില്‍ നിന്ന് കൈ നിവര്‍ത്തി എന്‍റെ അടുത്തേക്ക് ഓടിയിറങ്ങി വന്നു.
അപ്പോഴേക്കും ഞാന്‍ സൈക്കിള്‍ ഗേറ്റിനടുത്തേക്ക് കൊണ്ടുപോയിരുന്നു.

ഗേറ്റ്‌ കടന്ന് ഒരു ഇരുനൂറു മീറ്റര്‍ പോയിക്കാണണം. അപ്പോഴാണ്‌ റോഡില്‍ നിന്ന് മാറി അല്‍പ്പം ദൂരെ നാലഞ്ച് ചെറുപ്പക്കാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടത്.

ഞെട്ടിപ്പോയി.

ലിജോയും കൂട്ടുകാരും!
ഡെയ്സിയേയും

💬 Comments

View all comments