0%

Chapter Title : വേണിയുടെ രംഗീല [II] [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]

Author : കൊമ്പൻ Read All Parts 1.4K

വേണിയുടെ രംഗീല 2

Veniyude Rangaleela Part 2| Authors : Komban, Sethuraman

Previous Part


കഥയിവിടെ തീരുകയാണ്. കഴിഞ്ഞ കഥയിൽ വിമർശനം നൽകിയ വായനക്കാർക്ക് നന്ദി.


ഒരു ഒമ്ലെറ്റ് ഉണ്ടാക്കി ബ്രെഡിനിടയില്‍ വച്ച് സാവധാനം ഞാൻ കഴിക്കാൻ തുടങ്ങി . സംഭവിച്ച്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു കൊണ്ട് അയവിറക്കി. ഇംപള്‍സിവ് ആണ് അവള്‍, വേണി. പെട്ടന്ന് ദേഷ്യം വരും, ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുകയും പൊട്ടിക്കരയുകയും ചെയ്യും, ഇത്തരുണത്തില്‍ ഒരു ആവേശത്തിന്റെ പുറത്താണോ എന്നെ പ്രേമിക്കാന്‍ തുടങ്ങിയതും, ശരീരം പങ്കിടാന്‍ തുടങ്ങിയതും? ഞാനിനി അവള്‍ക്ക് ആരും അല്ലാതാവുമോ?

പണ്ടുമുതലേ എനിക്കൊരു കോംപ്ലെക്സ്‌ ഉണ്ടായിരുന്നു, ഞാന്‍ അവള്‍ക്ക് യോജിച്ച ഇണ അല്ലെന്ന്, അവക്ക് എന്നെക്കാള്‍ എത്രയോ മുന്തിയ കാമുകനെ കിട്ടുമെന്ന്. അത് എന്റെ പ്രായത്തിലുള്ള മിക്കവർക്കും കാണുമായിരിക്കും. പക്ഷെ ആരുമത് ആത്മാർത്ഥ സുഹൃത്തിനോട് പോലും, പറയില്ല. ഇനി അതറിയുന്ന നിമിഷം അവൻ കാമുകിയെ സ്വന്തമാക്കാൻ ശ്രമിച്ചാലോ?

പക്ഷ എന്തായാലും എന്റെ ആ ഇൻസെക്യൂരിറ്റിയുടെ മൂലകാരണം, വേണിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്. എന്റെയുള്ളിലെ പേടി ഇന്നത് യാഥാര്‍ഥ്യം ആയിരിക്കുന്നു. ഇതൊരു വഴിത്തിരിവാണോ?

എന്ത് ചെയ്യണം എങ്ങിനെ റിയാക്റ്റ്‌ ചെയ്യാം എന്ന് എനിക്കൊരു രൂപവും കിട്ടിയില്ല. അങ്ങിനെ ആലോചിച്ചുകൊണ്ടിരിക്ക്ന്നതിനിടെ സമയം കാലത്ത് 10 മണി ആയിരിക്കുന്നു. പൊടുന്നനെ ബെല്ലടിക്കലും കതക് തുറക്കലും എല്ലാം ഒരു ബഹളത്തോടെ നടത്തിക്കൊണ്ട് വേണി കയറി വന്നു. അവള്‍ അങ്ങിനെയാണ്, അകത്ത് ആരും ഇല്ലെന്നറിഞ്ഞാലും വെറുതെ ഒന്ന് ബെല്ലടിക്കും, എന്നിട്ട് ഡോറിന്റെ നോബ് ഒന്ന് തിരിച്ചു നോക്കും, പിന്നയെ താക്കോല്‍ ഇടുന്ന കാര്യം ചിന്തിക്കപോലും ചെയ്യു.

💬 Comments

View all comments