0%

Chapter Title : വേണിയുടെ രംഗീല [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ]

Author : കൊമ്പൻ Read All Parts 2.1K

കളികള്‍ അവര്‍ ജയിക്കാറാണ് പതിവ്. കളികഴിഞ്ഞാല്‍ അവൾ ക്രിസ്റ്റി എന്ന മന്ത്രം ഉറക്കെ ഉരുവിട്ടുകൊണ്ട് ഗ്രൗണ്ടില്‍ ഇറങ്ങി അവനെ കെട്ടിപ്പിടിക്കുന്നത്‌ പതിവായി. എന്‍റെ ചമ്മല്‍ മറക്കാന്‍, ഞാനും പോയി അവന് കൈകൊടുക്കും. വിജയിച്ചവരെ അനുമോദിക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന ന്യായം സ്വയം അറിയാവുന്നത് കൊണ്ട് ഞാൻ അതുമൊരു പ്രശ്നമാക്കിയില്ല. പക്ഷെ ഒരു ദിവസം പബ്ലിക്കായി അവന്‍റെ വിയര്‍പ്പുള്ള കവിളില്‍ ഉമ്മ വെക്കുന്നത് കൂടി കണ്ടപ്പോള്‍ അന്ന് രാത്രി ഞാന്‍ അവളോട്‌ ചോദിച്ചു, “നീ എന്‍റെ ഗേള്‍ ഫ്രണ്ട് അല്ലെ, പിന്നെ എന്തിനാണ് അവനെ ഇങ്ങനെ പബ്ലിക്കായി കെട്ടിപ്പിടിക്കുന്നതും, ഉമ്മ വെക്കുന്നതും ഒക്കെ?” എന്ന്.

“ഓഹോ, അപ്പൊ പബ്ലിക് ആയി ചെയ്താലേ നിനക്ക് പ്രശ്നമുള്ളൂ” എന്നായിരുന്നു അവളുടെ മറു ചോദ്യം. ഒരു നിമിഷം കഴിഞ്ഞ് അവള്‍ തുടര്‍ന്നു, “എനിക്കവന്‍റെ വിയര്‍പ്പിന്‍റെ മണം വല്യ ഇഷ്ടമാടാ, നിനക്ക് കാണാന്‍ ബുധിമുട്ടുണ്ടെങ്കില്‍ നീ ഇനി കളി കാണാന്‍ വരണ്ട.” എനിക്കതൊരു ഷോക്ക് ആയെങ്കിലും, ഞാന്‍ അവളുടെ കൂടെ കളികാണാന്‍ പോവല്‍ നിര്‍ത്തിയില്ല.

മറ്റൊരുനാളിൽ ഡിന്നറിനു ശേഷം രാത്രി ഐസ് ക്രീം വേണമെന്ന് വാശിപിടിച്ചപ്പോൾ, നാളെ പോകാം എന്ന് ഞാൻ പറഞ്ഞത് അബദ്ധമായി. അവൾ അപ്പൊ തന്നെ ക്രിസ്റ്റിക്ക് മെസ്സേജയച്ചതും അവൻ ബൈക്കിൽ ഫ്ലാറ്റിനു താഴെ എത്തി. അവളെന്നോട് യാത്രപോലും പറയാതെ പിണങ്ങികൊണ്ട് അവന്റെയൊപ്പം പോകുന്നത് ഫ്ലാറ്റ് ബാൽകണയിൽ നിന്നും താഴേക്ക് നോക്കുമ്പോ ഞാനാദ്യമായി കണ്ടു. അവളിങ്ങനെയാണ് ചെറിയ കാര്യങ്ങൾക്ക് പിണങ്ങും.

അരമണിക്കൂറിനു ശേഷം, ഞാൻ സോഫയിൽ കിടന്നുറങ്ങുകയായിരുന്നു, അവൾ പതിയെ വാതിൽ തുറന്നു വന്നു. മുട്ടുകുത്തിയിരുന്നുകൊണ്ട് എന്റെ കവിളിൽ മുത്തി.

“സോറി. വിവേക്.”

💬 Comments

View all comments