Chapter Title : വെണ്ണകൊണ്ടൊരു തുലാഭാരം 1 [അൽഗുരിതൻ]
ഞാൻ സമാധാനം പറയേണ്ടി വരും......
കുറെനേരം അവൾ അവിടെ കിടന്നു മോങ്ങി...... ഒരു ഷീറ്റും പില്ലോയും എടുത്ത് അവളുടെ മെത്തേക് എറിഞ്ഞു..........കൊടുത്തു.......
കുറച്ചു കഴിഞ്ഞു....... അതും എടുത്ത് പുതച്ചു മൂടി തിണ്ണയിൽ കിടന്നു..... ഉറങ്ങി.......
വെളുക്കാറായപ്പോൾ എപ്പഴോ ഞാൻ ഉറങ്ങി പോയി.......6 മണിക്ക് അലാറം വെച്ചിട്ട് ആണ് കിടന്നത്.........6 മണിക്ക് തന്നെ എഴുനേറ്റ്.........
അവളെ കാണുന്നില്ല......... ഈ പ്രാന്തി ഇതെവിടെ പോയി.......... വേണ്ടാത്ത ഓരോ ചിന്തകൾ മനസ്സിലേക്ക് വരാൻ തുടങ്ങി......
ബാത്റൂമിൽ ഫ്ലഷ് അടിക്കുന്ന ശബ്ദം........... ഓ ഇതിനകത്ത് ഇരുപ്പുണ്ടായിരുന്നല്ലേ.........
പുറത്തിറങ്ങി വന്ന അവളെ നോക്കി ഞാൻ പറഞ്ഞു........... ബാഗൊക്കെ പാക്ക് ചെയ്തോ....... വിളിക്കാൻ പോണേ
നിന്റെ ചേട്ടനെ..........
ഫോൺ എടുത്തു നമ്പർ എടുക്കുന്നതിനിടയിൽ ഞാൻ അവളെ നോക്കി.........
ദയനീയ ഭാവത്തിൽ എന്നേ നോക്കുന്നു...
...
അവളുടെ മുഖത്തു ഞാൻ ആകെ കണ്ടിട്ടുള്ളത് സങ്കടഭാവം മാത്രമാണ്.. അതുകൊണ്ട് ഒരു നോട്ടത്തിൽ തന്നെ മനസ്സിലായി......
കുറച്ചു നേരം അങ്ങനെ ഇരുന്നു...... അവൾ വീണ്ടും പുതച്ചു മൂടി കിടന്നു......
അല്ലെങ്കിൽ വേണ്ട,,,, ഒരു ചാൻസ് കൂടി കൊടുക്കാം......... അവൾ അന്ന് പറഞ്ഞത് ഞാൻ ഓർത്ത്...... വിട്ടുകാരെ വിഷമിപ്പിക്കാതിരിക്കാനാണ് കല്യാണത്തിന് സമ്മതിച്ചതെന്ന്......
ഞാൻ താഴെ അവളുടെ അരികിൽ ചെന്നിരുന്നു........
പുതപ്പ് തലയിൽ നിന്നും ഒരൊറ്റ വലിക്ക് താഴേക്ക് മാറ്റി..........അവൾ എന്നേ നോക്കി
ഈ തവണത്തേക്ക് ഞാൻ ക്ഷേമിച്ചിരിക്കുന്നു....... ഇനി എന്റെ മെക്കിട്ടേങ്ങാനും കേറാൻ വന്നാൽ.......ഇന്നലത്തേതൊന്നും ആയിരിക്കില്ല.......
പിന്നെ, നിന്നോട് സഹതാപം തോന്നിട്ടൊന്നുമല്ല........... നീ അല്ലെ പറഞ്ഞെ നിന്റെ ജീവിതം നശിപ്പിച്ചത് ഞാൻ ആണെന്ന്........ ഞാൻ അറിഞ്ഞു കൊണ്ട് ആരുടെയും ജീവിതം നശിപ്പിച്ചിട്ടില്ല........ അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം കേട്ടല്ല......
പഞ്ച് ഡയലോഗും ഇട്ട് ഞാൻ വെളിയിലേക്ക്........ മുറ്റത്തേക്ക് ഇറങ്ങിയതും........
ടാ അവിടെ നിന്നെ....... അമ്മ പുറകിന്ന് വിളിച്ചു........
മ്മ്ന്താ
ഇന്നലെ എന്താടാ മുറിന്ന് ഒരു ബഹളം കേട്ടത്
💬 Comments
View all comments