0%

Chapter Title : വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി] [Pamman Junior]

Author : Pamman Junior Read All Parts 1K

ബുള്ളറ്റേ... ഇതിനാണോ നിന്നെ ഞാന്‍ കല്‍പ്പാത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ ഓടിച്ച് ഇവിടെ കൊണ്ടു വന്നത്...?' വിപിന്‍ മുരളി ഗൗരീ കൃഷ്ണന്‍ ബുള്ളറ്റിന്റെ ഹാന്‍ഡിലില്‍ മെല്ലെ തലോടി.

അത്ര നേരവും അടഞ്ഞുകിടന്ന ലെവല്‍ ക്രോസ്റ്റ് ഗേറ്റ് മുകളിലേക്കുയര്‍ന്നു. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം. വിപിന്‍ മുരളി വാഹന തിരക്കിനിടയിലൂടെ ഒരു വിധം കുത്തി കയറ്റി ബുള്ളറ്റ്, ട്രാക്ക് മുറിച്ച് കടത്തി.

വില്ലേജ് ഓഫീസിലെ ടൂവീലര്‍ ഷെഡില്‍ വണ്ടി സ്റ്റാന്‍ഡ് തട്ടി വയ്ക്കുമ്പോള്‍ എല്‍ജി എസ് ബാബു ചേട്ടന്‍ പിന്നില്‍ വന്ന് പുറത്ത് തട്ടി പറഞ്ഞു ' മാഡം ഇന്ന് നല്ല ചൂടിലാ, ഇന്നും താമസിച്ചല്ലോ വിപിന്‍ സാറേ ... കണ്ടറിയണം ഇന്ന് വിപിന്‍ സാറിന് എന്താ സംഭവിക്കാന്‍ പോകുന്നേന്ന്.'

'ഹെന്റെ പൊന്ന് ബാബു ചേട്ടായീ നിങ്ങളിങ്ങനെ അയ്യപ്പനും കോശീ യും സിനിമയിലെ ഡയലോഗ് പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ...'

വിപിന്‍ മുരളി ഹെല്‍മെറ്റ് ഊരി ബുള്ളറ്റിന്റെ മിററിലൂടെ ഹാന്‍ഡിലിലേക്ക് തൂക്കി. പാന്റിന്റെ സൈഡ് പോക്കറ്റില്‍ നിന്ന് ചീപ്പെടുത്ത് മുടിയും കട്ടിമീശയും ചീവി ഒതുക്കി. ആറടി ഉയരമുള്ള വെളുത്ത, പൊക്കത്തിനൊത്ത വണ്ണമുള്ള വിപിനെ അടിമുടി നോക്കി ബാബു പറഞ്ഞു. 'സാറ് എസ് ഐ ടെസ്റ്റ് എഴുതാന്‍ വയ്യാരുന്നോ...?'

'എന്റെ പൊന്ന് ബാബു ചേട്ടാ അതൊക്കെ പിന്നെ പറയാം. ഞാനൊന്ന് പോയി സൈന്‍ ചെയ്യട്ടെ... മുന്നീ ന്നൊന്ന് മാറ് ഹേ... ' വിപിന്‍ ബുള്ളറ്റിന്റെയും മറ്റൊരു സ്‌കൂട്ടറിന്റെയും ഇടയിലൂടെ നടന്ന് അതിന് മുന്നില്‍ നിന്ന ബാബുവിനെ കടന്ന് സുപ്രണ്ട് ശാലിനി മാധവിന്റെ മുറിക്കു നേരെ നടന്നു.

നാല്‍പ്പത് കഴിഞ്ഞെങ്കിലും സൗന്ദര്യം ഒട്ടും ചോരാത്ത,

💬 Comments

View all comments