0%

Chapter Title : വെര്‍ജിന്‍ മേഡം [മൂവിസ്‌റ്റൈല്‍ സ്‌റ്റോറി] [Pamman Junior]

Author : Pamman Junior Read All Parts 1K

കടമെടുത്തിട്ടാണോ നിങ്ങള്‍ക്ക് ശമ്പളം തരുന്നത്, ഇനിയിപ്പോ ലോകബാങ്കീന്ന് കടമെടുത്തിട്ടാണെങ്കിലും അത് തിരിച്ചടയ്ക്കാന്‍ ഞങ്ങളുടെ നികുതിപ്പണം വേണ്ടേ...''

''വേണം... വേണമെടോ... താനൊക്കെ രാവിലെ ഈ വേഷം കെട്ടിയിറങ്ങി ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് കണ്ട കള്ളത്തരങ്ങള്‍ക്കെല്ലാം വളംവെച്ച് കൊടുത്തിട്ട് ഉണ്ടാക്കുന്ന പണത്തിന്റെ അറപ്പൊന്നും ഞങ്ങളുടെ പണത്തിനില്ല... ഞങ്ങള്‍ ഞങ്ങളുടെ ജോലി കൃത്യായി ചെയ്തിട്ടാണ് ശമ്പളം വാങ്ങിക്കുന്നത്... പിന്നെ.... ഇന്ന് താനീ ഓഫീസ് വിട്ട് പോവണമെങ്കില്‍ താന്‍ കുറച്ച് മുമ്പ് പറഞ്ഞ നികുതിയുണ്ടല്ലോ... അത് അടച്ചിട്ട് ഇവിടുന്ന് പോയാമതി...''

''ഏത് നികുതി ഞാനേത് നികുതിയാ തരേണ്ടത്...'' വിശ്വംഭരന്‍ മുണ്ട് മടക്കികുത്തി.

''വിശ്വഭംരാ കൂടുതലുഡായിപ്പ് ഇങ്ങോട്ടിറക്കല്ലേ... ഇയാള് മൂന്ന് വര്‍ഷം കൊണ്ട് അടയ്ക്കാതിരുന്ന കെട്ടിടനികുതിയും വസ്തുക്കരവും അടച്ചിട്ട് ഇവിടുന്ന് പോയാമതി... എന്തായാലും താന്‍ തരുന്ന നികുതികൊണ്ടാണല്ലോ ഞങ്ങള്‍ക്ക് ശമ്പളംകിട്ടുന്നത്... എന്നാല്‍ താനാ നികുതി അടച്ചിട്ട് ഇന്നിവിടുന്ന് പോയാമതി... '' വിപിന്‍ മുരളി കട്ടായംപറഞ്ഞു.

അതുകേട്ട് വരാന്തയില്‍ നിന്ന ആരൊക്കെയോ കയ്യടിച്ചു.

''എന്താ... എന്താ... ഇവിടെ...'' സൂപ്രണ്ട് ശാലിനി മാധവ് തന്റെ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി.

''എന്താ വിപിന്‍ എന്താണിത്...'' വിപിന് അടുത്തെത്തി ശാലിനി മാധവ് ചോദിച്ചു.

''ജീവനക്കാരെ പാഠം പഠിപ്പിക്കാനും മര്യാദ പഠിപ്പിക്കുവാനും എല്ലാവര്‍ക്കും അറിയാം. പക്ഷേ നികുതി തരാതെ മുങ്ങി നടക്കുന്നവരെ പൊക്കാന്‍ ഇവിടാര്‍ക്കും സമയമില്ല. എന്നിട്ട് അവന്റെയൊക്കെ ഡയലോഗും... അവന്റെയൊക്കെ നികുതിപ്പണംകൊണ്ടാണ് ശമ്പളം കിട്ടുന്നതെന്ന്... രാവെളുക്കോളം കഷ്ടപ്പെട്ടിരുന്ന് പഠിച്ച് പരീക്ഷയെഴുതി ജോലി കിട്ടി, ആ ജോലി ആത്മാര്‍ത്ഥമായി ചെയ്യുന്ന ഒരു ജീവനക്കാരന്‍, അല്ലെങ്കില്‍ ജീവനക്കാരി മേലുദ്യോഗസ്ഥരുടെയും ജനങ്ങളില്‍ ചിലരുടെയും ആക്രോശങ്ങളും കുത്തുവാക്കുകളും കേട്ട് പഞ്ചപുച്ചമടക്കി ജോലി

💬 Comments

View all comments