Chapter Title : വേറൊരു ഒരുമ്പെട്ടവൾ!!!!!!.... [സിമോണ]
ലാഞ്ചന ഞാൻ ദർശിച്ചു.... ആദ്യമായി ഒരുപുരുഷന്റെ ഒരു ഭാര്യയെന്ന പദവിയിൽ ഞാൻ അല്പം അഹങ്കാരം കൊണ്ടു...
എന്നെ സംരക്ഷിക്കാൻ ഇപ്പൊ എനിക്കെന്റെ രഹസ്യ ഭർത്താക്കന്മാരുണ്ട്... ആ തിരിച്ചറിവ് എനിക്ക് നൽകിയ ധൈര്യം അളക്കാവുന്നതിലും അധികമായിരുന്നു...
"എന്റെ സ്റ്റീഫച്ചായാ.. അത് നമ്മുടെ പഴയ സേവ്യറാ... മൂപ്പരിപ്പോ ഇവരുടെ അയല്പക്കത്താ താമസം..... പെണ്ണും പിള്ളേരുമൊക്കെ പഴയ പാർട്ടിപ്പണി കാരണം ഇട്ടേച്ചുപോയേപ്പിന്നെ ഇരുപത്തിനാലു മണിക്കൂറും കള്ളുകുടിയുമായി കൂടിയിരിക്കുവാ അവിടെ..... ഇപ്പൊ പാർട്ടിക്കും വേണ്ട, നാട്ടുകാർക്കും വേണ്ട...
എന്നെ മൂപ്പർക്ക് അത്രയ്ക്ക് പരിചയം പോരാ... എന്നുവെച്ച് എനിക്ക് പുള്ളിയെ അറിയാതിരിക്കാൻ വഴിയില്ലല്ലോ.... പുള്ളിക്കാരനെ നേരിട്ടൊന്നു സഹായിക്കാമെന്ന് വെച്ചാൽ അച്ചായനറിയാമല്ലോ... ഇപ്പൊ തല്ക്കാലം അത് മേലെയുള്ളവർക്ക് അത്രയ്ക്ക് രസിച്ചില്ലെന്ന് വരും...."
സുധേട്ടൻ പറഞ്ഞുനിർത്തിക്കൊണ്ട് അടുത്ത ചീട്ട് ടേബിളിലേക്കിട്ടു...
"ഏത്????...നമ്മുടെ കാരയിൽ സേവിച്ചനോ????
മൂപ്പര് ഇവിടെയാണോ??? ആഹാ... അത് നന്നായല്ലോ... "
അച്ചായന്റെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു...
ഇതെന്താ ഇതിനും മാത്രം സന്തോഷിക്കാൻ അയാളുടെ പേര് കേട്ടപ്പോൾ???
എന്റെ ആശ്ചര്യം നിറഞ്ഞ നോട്ടം കണ്ടാവും.. അച്ചായനൊന്ന് പൊട്ടിച്ചിരിച്ചു...
"സേവ്യറെ പേടിച്ചാണോ നീയീ പകച്ചത്.... എന്റെ പെണ്ണേ.. പുള്ളിക്കാരൻ നമ്മുടെ പഴയ ഒരാളാ... കഥ പറയാനാണെങ്കിൽ ഒരുപാടുണ്ട്... അതൊക്കെ പിന്നീടൊരിക്കൽ പറഞ്ഞുതരാം…
എന്തായാലും മൂപ്പരെ ഇനി നീ പേടിക്കണ്ട ....അതൊക്കെ അച്ചായൻ ശരിയാക്കിക്കോളാം... "
ഇച്ചായൻ അതും പറഞ്ഞ് അടുത്ത ചീട്ടെടുത്ത് ടേബിളിലേക്ക് വലിച്ചെറിഞ്ഞു...
അച്ചായന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്കൊരു സമാധാനം തോന്നി.... എന്തായാലും രമേശേട്ടൻ എന്നെ ചീത്ത പറയുന്നത് പുള്ളിക്കാരൻ പറഞ്ഞെന്നെ കാർത്യായനി ചേച്ചിയും പറഞ്ഞൊള്ളു... ചിലപ്പോ അച്ചായൻ പറഞ്ഞതുപോലെ അയാൾ നല്ലവനാണെങ്കിലോ....
💬 Comments
View all comments