Chapter Title : വേശ്യാജീവിതം [Janaki iyer]
തീറ്റിപ്പോറ്റുന്നത് ഞാൻ പറയുന്നവർക്കൊപ്പം കിടന്നു കൊടുക്കാനും അവരുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും വഴങ്ങിക്കൊടുക്കാനുമാണ്.. അതിനു മുടക്കം വന്നാൽ എനിക്കൊരു കസ്റ്റമറെ എങ്കിലും നഷ്ടപ്പെട്ടാൽ കൊന്നു കളയും ഞാൻ .കോപം കൊണ്ടു വിറച്ചു കൊണ്ടു ഗംഗാമ പറഞ്ഞു
കൊല്ലുന്നെങ്കിൽ കൊല്ല് ... അഞ്ചു വർഷമായില്ലേ നിങ്ങളു പറയുന്നവർക്കൊപ്പം ഞാൻ കിടന്നു കൊടുക്കുന്നത്. എന്നെ ചതിച്ചു ഇവിടെ കൊണ്ടു വിറ്റവൻ വാങ്ങിയ കാശിൻ്റെ എത്രയോ ഇരട്ടി നിങ്ങളെൻ്റെ ശരീരം കൊണ്ടുണ്ടാക്കി.. ഇന്നു വരെ ഞാൻ എന്തെങ്കിലും നിങ്ങളോടു പറഞ്ഞിട്ടുണ്ടോ.. എന്നെ അങ്ങു കൊന്നേക്ക്.. കാലുകൾക്കിടയിൽ നിന്നും മുഖം മാത്രമുയർത്തി പായൽ ചീറി
അതു കേട്ടതും ദേഷ്യം ഇരട്ടിച്ച ഗംഗാമ അവളുടെ മുടിയ്ക്കു കുത്തിപ്പിടിച്ചുയർത്തി അവളെ പൊതിരെ തല്ലി
പെട്ടെന്നു രുക്സാന അവിടേക്കു വന്നു റാണിമായെ പിടിച്ചു മാറ്റിക്കൊണ്ടു പറഞ്ഞു
ഹേ റാണീ എന്തായിത്... ഇവളെ കസ്റ്റമർക്കു കൊടുക്കാനുള്ളതാ.. ഞാൻ ഒരുക്കിക്കൊണ്ടിരിക്കുവല്ലേ.. ഈ തല്ലും കൊണ്ടു അതിൻ്റെ പാടും വെച്ചോണ്ടെങ്ങനെ ഇവളെ കൊടുക്കും നീ ഇനി ഇവളെ തല്ലരുത്
അല്ല രുക്സാന അവളു പറഞ്ഞതു കേട്ടില്ലേ
അവളുടെ അഹങ്കാരവർത്തമാനം കേട്ടില്ലേ നീ ....തല്ലി പാടു വീണെങ്കിൽ അവിടൊക്കെ ഇത്തിരി മേക്കപ്പിട്ടു വിട്
റാണിമായുടെ ദേഷ്യം അടങ്ങിയില്ല
വാടീ ഇവിടെ രുക്സാന പായലിനെ അടുത്തു വിളിച്ചു
എന്നാൽ പായൽ ഭയന്നു വിറച്ചു മാറിനിന്നതേയുള്ളു.. അവളുടെ കണ്ണുകളിൽ ഭയവും താൻ പറഞ്ഞതിൻ്റെ ഭവിഷ്യത്തും ഓർത്തപ്പോൾ അവളെ വിറച്ചു
പോയി ഇരിക്കെടി ഡ്രസിംഗ് ടേബിളിൽ...
അനുസരണയുള്ള പട്ടിയെപ്പോലെ പായൽ പോയി ഇരുന്നു
ഇന്നു വന്ന നിൻ്റെ കസ്റ്റമർ നിനക്കു കൂടുതൽ പണം തന്നാൽ അതായത് ഒരു മണിക്കൂർ
💬 Comments
View all comments