Chapter Title : വേശ്യായനം 11 [വാല്മീകൻ]
അയാളുടെ തറവാട് കൈക്കലാക്കി രാമദാസമേനോൻ്റെ ഭാര്യയേയും മകളെയും മംഗലാപുരത്തേക്ക് കടത്തി ഇംഗ്ലണ്ടിൽ പഠിക്കുന്ന കൃഷ്ണദാസിനെ വധിക്കാൻ ഏർപ്പാടാക്കി. മംഗലാപുരത്ത് വച്ച് കല്യാണിയെ പരിചയപ്പെടുന്ന ചന്ദ്രിക തൻ്റെ യഥാർത്ഥ സ്വർഗാനുരാഗം തിരിച്ചറിഞ്ഞു കല്യാണിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചു. ഇംഗ്ലണ്ടിൽ അവിടുത്തെ ഏറ്റവും വലിയ ക്രൈം സിന്ഡിക്കേറ്റിന്റെ പേരക്കുട്ടിയായ എമിലിയെ പ്രേമിച്ച് വിവാഹം കഴിക്കാൻ തയ്യാറെടുത്തു നിന്നിരുന്ന കൃഷ്ണദാസിന് പകരം എമിലി അഹമ്മദ് ഏർപ്പാടാക്കിയ ആളാൽ കൊല്ലപ്പെട്ടു. അതിനു പ്രതികാരമായി അയാൾ അഹമ്മദിനെയും അയാളുടെ കുടുംബത്തെയും മൃഗീയമായി വക വരുത്തി. അത് വഴി കൃഷ്ണദാസ് ക്രൈം സിന്ഡിക്കേറ്റിലെ ഒരു പ്രധാന കണ്ണി ആയി. അഹമ്മദിൻ്റെ മരണശേഷം മംഗലാപുരത്തിൻ്റെ നിയന്ത്രണം ഹീരാലാലിന്റെയും നരേന്ദ്രഷെട്ടിയുടെയും കൈകളിലായി. സലീന ബസ് തൊഴിലാളിയായ വേലായുധനുമായി പ്രണയത്തിലാവുകയും ഒളിച്ചോടാൻ പദ്ധതിയിടുകയും ചെയ്തു. മുംബൈയിയിലേക്കുള്ള യാത്രമധ്യേ തന്നെ വേലായുധൻ ചതിച്ച് വിൽക്കുകയാണെന്ന് മനസ്സിലായ സലീന ട്രെയിനിൽ നിന്നും എടുത്ത് ചാടി രക്ഷപ്പെടുന്ന വഴി ഒരു കാറിൽ ഇടിച്ച് ബോധം കെട്ട് വീണു.
ഹീരാലാൽ തുംകൂരിലുള്ള അയാളുടെ ഫാം ഹൗസിലെ വിശാലമായ ഔട്ഡോർ സ്വിമ്മിങ് പൂളിൽ ഉടുതുണിയില്ലാതെ ഇറങ്ങി ഒരു പെഗ് വില കൂടിയ സ്കോച്ച് സിപ് ചെയ്തു. മംഗലാപുരം തുറമുഖം അയാളുടെ നിയന്ത്രണത്തിലായിരിക്കുന്നു. ഇനി തുറമുഖം വഴി എന്ത് ചരക്കിറക്കണമെങ്കിലും അയാളുടെ അനുവാദം വേണം. ഓരോ തവണ അനധികൃത ചരക്ക് കടക്കുമ്പോളും ഹീരാലാലിനു അതിൻ്റെ ഒരു പങ്ക് വന്ന് ചേരും. കൂടാതെ കറാച്ചിയിലെ സ്വർണവും ഹഷീഷും കൊക്കയ്‌നും അയാൾ മാത്രമാണ് ഇനി തുറമുഖത്ത് ഇറക്കുക.
ഹീരാലാലിൻ്റെ കണ്ണ് അടുത്തതായി റിയൽ എസ്റ്റേറ്റ് ബിസിനസിലാണ്. അഹമ്മദിൻ്റെ കൊലക്ക് ശേഷം നടന്ന പോരാട്ടത്തിൽ
💬 Comments
View all comments