Chapter Title : വേശ്യായനം 11 [വാല്മീകൻ]
വല്ല വെളവും പുറത്തെടുക്കാനാണ് ഭാവമെങ്കിൽ പിന്നെ നീ പുറം ലോകം കാണില്ല. പറഞ്ഞത് മനസ്സിലായല്ലോ." ഹീരാലാൽ പോയപ്പോൾ ശാന്തിബെൻ അവളോട് പറഞ്ഞു.
ജാൻസി ഇത് മലയാളത്തിൽ പറഞ്ഞപ്പോൾ അഞ്ചു ലക്ഷം എന്ന് കേട്ട് സലീന ഞെട്ടി. അത്രയും വലിയ തുക അവൾ ജീവിതത്തിൽ കണ്ടിട്ടുണ്ടായിരുന്നില്ല. സലീന സമ്മതപൂർവം തലയാട്ടി.
അടുത്ത കുറച്ച് ആഴ്ചകൾ സലീനക്ക് വളരെ തിരക്ക് പിടിച്ചതായിരുന്നു. ശാന്തിബെൻ അവൾക്ക് ഒരു വലിയ മേക് ഓവർ തന്നെ കൊടുത്തു. ശരീര സൗന്ദര്യം സംരക്ഷിക്കുക, ദിവസവും ചെയ്യേണ്ട വ്യായാമങ്ങൾ, വില കൂടിയ വസ്ത്രങ്ങൾ , ഹൈ ഹീലുള്ള ചെരുപ്പുകൾ, മെയ്ക് അപ്പ്, പുതിയ ഹെയർ സ്റ്റൈൽ, സ്പൂണും ഫോർക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കൽ, കന്നട , ഹിന്ദി, ഇംഗ്ലീഷ് പോലുള്ള ഭാഷകൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ സലീന പഠിച്ചെടുത്തു. കണ്ണാടിയുടെ മുന്നിൽ നിന്ന സലീനക്ക് അവളെത്തന്നെ തിരിച്ചറിയാൻ കഴിയാത്ത വിധം അവൾ മാറിയിരുന്നു. മുൻപ് നിഷ്കളങ്കയായ ഒരു നാടൻ പെൺകുട്ടിയിയായിരുന്നു അവളെങ്കിൽ ഇപ്പോൾ കാഴ്ചയിൽ അതി മാദകത്തം നിറഞ്ഞ ഒരു രതിദേവത ആയി അവൾ മാറിയിരുന്നു. ഓരോ തവണ സലീനയെ കാണുമ്പോളും ശാന്തിബെൻ അവൾ മൂലം തനിക്ക് ലഭിക്കാൻ പോകുന്ന ലാഭവിഹിതത്തിൻ്റെ മനക്കണക്ക് കൂട്ടി.
രതിയുടെ അതിനിഗൂഡ്ഡ നിമ്നോന്നതങ്ങളിലേക്ക് സലീനയുടെ യാത്ര തുടങ്ങാൻ അധികം ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നില്ല.
~ തുടരും
💬 Comments
View all comments