Chapter Title : വേശ്യായനം 2 [വാല്മീകൻ]
ആശങ്ക മാറിയില്ല. ഭാസ്കരന് തന്റെ കുറച്ചു രഹസ്യങ്ങൾ അറിയാം. തനിക്കു വേണ്ടി അയാൾ ചില കൊലപാതകങ്ങളും ചെയ്തിട്ടുണ്ട്. ഇതെല്ലാം അയാൾ പോലീസിനോട് വിളമ്പിയാൽ തനിക്കു ബുദ്ധിമുട്ടാകും. ചില കാര്യങ്ങൾ ആലോചിച്ചുറപ്പിച്ചു മേനോൻ പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങി.
പോലീസ് സ്റ്റേഷനിൽ കയറിയ മേനോനെ നസീബയുടെ നിലവിളി ആണ് സെല്ലിലേക്ക് നയിച്ചത്. നസീബയെ കണ്ടതും അത് ഖാലിദിന്റെ സഹോദരി ആണെന്ന് മേനോന് മനസ്സിലായി. ഇലഞ്ഞിക്കൽ തറവാടിന്റെ അടുത്താണ് നസീബയുടെ വീട്. മേനോന്റെ മനസ്സിൽ ഒരായിരം കണക്കു കൂട്ടൽ നടന്നു. ഖാലിദ് തന്റെ കൂട്ടം വിടാൻ തീരുമാനിച്ച വിവരം അറിഞ്ഞു താൻ തന്നെ ആണ് അവനെ ഒറ്റിയത്. ഖാലിദിന് അവൻ രാമദാസമേനോന് വേണ്ടിയാണ് ജോലിചെയ്യുന്നതെന്നു അറിയില്ലായിരുന്നു. അവനു സ്വാമിയുമായി മാത്രമാണ് ബന്ധം. ഖാലിദ് നക്സൽ ആണെന്ന് വിശ്വസിപ്പിച്ചു പോലീസിനെ കൊണ്ട് തിരയിപ്പിച്ചിട്ടും ഇതുവരെ അവൻ പിടി തന്നിട്ടില്ല. നസീബ തന്റെ വരുതിയിൽ ആണെങ്കിൽ അവളെ വച്ച് ഖാലിദിനെ പിടിക്കാൻ പറ്റും എന്ന് മേനോൻ കണക്കു കൂട്ടി.
SI ശേഖരൻ നമ്പിയാർക്കു രാമദാസമേനോന്റെ ഇടപെടൽ അത്ര ഇഷ്ടപ്പെട്ടില്ല. എന്നാലും മേനോനെ എതിർക്കാൻ അയാൾക്ക് ധൈര്യം ഇല്ലായിരുന്നു. തന്റെ നീരസ്യം ഉള്ളിലൊതുക്കി നമ്പ്യാർ തിരികെ അയാളുടെ കസേരയിൽ വന്നിരുന്നു. മേനോൻ അയാൾക്ക് അഭിമുഖമായി ഇരുന്നു.
നമ്പ്യാർ: താങ്കൾ എന്തിനാണ് ഇവരുടെ കാര്യത്തിൽ ഇടപെടുന്നതു. താങ്കൾ പറഞ്ഞിട്ടല്ലേ ഞങ്ങൾ ഖാലിദിനെ അന്വേഷിച്ചു നടക്കുന്നത്.
മേനോൻ: ഇവർക്ക് ഖാലിദിനെ പറ്റി ഒന്നും അറിയില്ല. ഇവരെ എനിക്ക് പണ്ട് മുതലേ അറിയാം. നിങ്ങൾ അന്വേഷിക്കേണ്ടത് ഭാസ്കരനെ ആണ്. തലസ്ഥാനത്തു നിന്നും എന്നെ വിളിച്ചു പറഞ്ഞിരുന്നു. ഭാസ്കരൻ എന്തെക്കെയോ പ്ലാൻ ചെയ്യുന്നെണ്ടെന്നു അവർ ഭയക്കുന്നു.
നമ്പ്യാർ: അതിനു ഭാസ്കരൻ നക്സൽ ആണോ? ഇതുവരെ അങ്ങനെ ഒരു വിവരം ഞങ്ങളുടെ കയ്യിൽ കിട്ടിയിട്ടില്ലല്ലോ?
മേനോൻ: നിങ്ങൾ അതന്വേഷിക്കേണ്ട. വേണമെങ്കിൽ തലസ്ഥാനത്തു വിളിച്ചു അന്വേഷിച്ചോളു. പക്ഷെ അറിയാലോ, അവരെ ഇപ്പോൾ പിണക്കുന്നതു ബുദ്ധിയല്ല. ഏതായാലും ആ സ്ത്രീയെ വിടൂ.
ഇത് പറഞ്ഞു മേനോൻ ഒന്ന് മുന്നോട്ടാഞ്ഞിരുന്നു പതുക്കെ നമ്പ്യാരോട് പറഞ്ഞു.
മേനോൻ: ഭാസ്കരനെ ജീവനോടെ തന്നെ പിടിക്കണം എന്നില്ല. പിന്നെ വൈകീട്ട് നമ്മുടെ മില്ലിനടുത്തുള്ള
💬 Comments
View all comments