0%

Chapter Title : വേശ്യായനം 2 [വാല്മീകൻ]

Author : Kambikathakal Read All Parts 558
ഒരു വിവരം ഞങ്ങളുടെ കയ്യിൽ കിട്ടിയിട്ടില്ലല്ലോ? മേനോൻ: നിങ്ങൾ അതന്വേഷിക്കേണ്ട. വേണമെങ്കിൽ തലസ്ഥാനത്തു വിളിച്ചു അന്വേഷിച്ചോളു. പക്ഷെ അറിയാലോ, അവരെ ഇപ്പോൾ പിണക്കുന്നതു ബുദ്ധിയല്ല. ഏതായാലും ആ സ്ത്രീയെ വിടൂ. ഇത് പറഞ്ഞു മേനോൻ ഒന്ന് മുന്നോട്ടാഞ്ഞിരുന്നു പതുക്കെ നമ്പ്യാരോട് പറഞ്ഞു. മേനോൻ: ഭാസ്കരനെ ജീവനോടെ തന്നെ പിടിക്കണം എന്നില്ല. പിന്നെ വൈകീട്ട് നമ്മുടെ മില്ലിനടുത്തുള്ള വീട്ടിലേക്കു വരൂ. നമ്മൾ ഒരു ചെറിയ വിരുന്നൊരുക്കുന്നുണ്ട്. മേനോന് ഭാസ്കരൻ ഒഴിവാക്കണമായിരുന്നു. ഒരിക്കൽ പിടിക്കപ്പെട്ടാൽ പിന്നെ പോലീസിന്റെ കണ്ണിൽ പെടാൻ എളുപ്പം ആണ്. ഭാസ്കരൻ ഇല്ലാതായാൽ ആ വഴി തന്റെ അടുത്തെത്താൻ പോലീസിനു കഴിയില്ല. പോലീസിന്റെ കയ്യിൽ ഭാസ്കരൻ പെട്ടാൽ പിന്നെ അവർ തന്നെ അത് വച്ച് ബ്ലാക്‌മെയ്ൽ ചെയ്യാൻ സാധ്യത ഉണ്ട്. മേനോൻ അങ്ങനെ ഒരു റിസ്ക് എടുക്കാൻ തയ്യാറല്ലായിരുന്നു. ഇത് കേട്ടപ്പോൾ നമ്പ്യാർക്ക് കാര്യങ്ങൾ പിടികിട്ടി. അയാളുടെ മുഖത്ത് ഒരു ചിരി പടർന്നു. അയാൾ പോലീസുകാരോട് നസീബയെ വിട്ടയക്കാൻ ഉത്തരവിട്ടു. കുഞ്ഞിനേയും എടുത്തു പുറത്തിറങ്ങുമ്പോൾ നസീബക്ക് ദേഹമാസകലം വേദനിക്കുന്നുണ്ടായിരുന്നു. തന്നെ ഈ മുസീബത്തിൽ നിന്നും രക്ഷിച്ച മേനോനോട് അവൾ മനസ്സിൽ ആയിരം തവണ നന്ദി പറഞ്ഞു. അവൾക്കു രാമദാസമേനോൻ ദൈവതുല്യൻ ആവുകയായിരുന്നു. നസീബയെയും കൂട്ടി തറവാട്ടിലെത്തിയ മേനോൻ ചന്ദ്രികയോടു അവൾക്കും കുഞ്ഞിനും ഭക്ഷണം കൊടുക്കാനും കുറച്ചു നസീബയുടെ ആരോഗ്യം ശരിയാക്കുന്ന വരെ അവിടെ കഴിയാനും ഉള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ പറഞ്ഞു. ഇലഞ്ഞിക്കലെ കുറച്ചു ദിവസത്തെ താമസം നസീബയെ തിരിച്ചു ആരോഗ്യവതിയാക്കി. അവളുടെ വീട്ടിലേക്കു പോകും നേരം മേനോൻ അവൾക്കാവശ്യമായ അരിയും മറ്റും കൂടെ കൊടുത്തയച്ചു. അവൾക്കിഷ്ടമാണെങ്കിൽ

💬 Comments

View all comments