Chapter Title : വേശ്യായനം 4 [വാല്മീകൻ]
അങ്ങനെ തൊണ്ണൂറുകളുടെ തുടക്കത്തിൽ എല്ലാ തരത്തിലും അഹമ്മദിന് അനുകൂലമായി കാര്യങ്ങൾ നീങ്ങി വരുമ്പോളാണ് അയാൾ ആ വാർത്ത അറിഞ്ഞത്. മേനോൻ കൊല്ലപ്പെട്ടു. ആദ്യം മേനോനെ കൊല്ലാൻ പറ്റാത്തതിലുള്ള ദേഷ്യം ഉണ്ടായെങ്കിലും അഹമ്മദ് പിന്നീട് സന്തോഷിച്ചു. താൻ ചെയ്യേണ്ടത് മറ്റാരോ ചെയ്തു. പക്ഷെ ഇലഞ്ഞിക്കൽ തറവാട് കുളംതോണ്ടുമെന്ന തൻ്റെ പ്രതിജ്ഞയിൽ നിന്നും പിന്മാറാൻ അഹമ്മദ് ഒരുക്കമല്ലായിരുന്നു.
അഹമ്മദ് ആ രാത്രി തന്നെ കാറെടുത്തു കല്യാണിയുടെ ബംഗ്ളാവ് ലക്ഷ്യമാക്കി വിട്ടു. ഒരു ചെറുപ്പക്കാരി വന്നു വാതിൽ തുറന്നു. അവളുടെ പെരുമാറ്റത്തിൽ നിന്നും അത് അവിടുത്തെ ഒരു വേലക്കാരി ആണെന്ന് അഹമ്മദിന് മനസ്സിലായി. അവൾ അഹമ്മദിനെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു.
അവിടെ കല്യാണി ഒരു സോഫയിൽ ഇരുന്നു സ്കോച് സിപ് ചെയ്യുന്നുണ്ടായിരുന്നു. ഒരു സിൽക്ക് നൈറ്റി ആണ് വേഷം.ഒരു പയ്യൻ അവളുടെ കാൽച്ചുവട്ടിൽ ഇരുന്നു അവളുടെ കാലു തടവുന്നു. മുഖത്തൊരു രോമം പോലും ഇല്ലാത്ത ആ പയ്യൻ ഒരു നിക്കറും കയ്യില്ലാത്ത ബനിയനുമാണ് ധരിച്ചിരുന്നത്. അമ്പതു കഴിഞ്ഞിട്ടും കല്യാണിയുടെ സൗന്ദര്യവും ആകർഷണവും ഒട്ടും കുറഞ്ഞിട്ടുണ്ടായിരുന്നില്ല. അവളുടെ കണ്ണുകളിലെ തീഷ്ണത അപ്പോളും ഉണ്ടായിരുന്നു.
കല്യാണി ഇരിക്കുന്നതിനടുത്തുള്ള സോഫയിൽ ഇരുന്ന് അഹമ്മദ് അയാൾക്കും ഒരു പെഗ് സ്കോച് ഒഴിച്ചു.
കല്യാണി: നിങ്ങളുടെ ശത്രു തീർന്നില്ലേ, ഇനിയും ഇങ്ങനെ ടെന്ഷനടിക്കാനോ. കുറച്ചൊക്കെ റിലാക്സ് ചെയ്യ് അഹമ്മദ്.
അഹമ്മദ്: തീർന്നിട്ടില്ല. എനിക്ക് ആ തറവാട് നശിപ്പിക്കണം. ആ തറവാട്ടിലെ ഓരോരുത്തരും നശിക്കണം. എന്നാലേ എനിക്ക് സമാധാനം വരൂ.
കല്യാണി: അതിനിനി അവിടെ ആരാ ഉള്ളത്.
അഹമ്മദ്: അവിടെ അവൻ്റെ കെട്ടിയോളും, മകളും ഉണ്ട്. രണ്ടിനേം ഞാൻ തീർക്കും.
💬 Comments
View all comments