Chapter Title : വേശ്യായനം 8 [വാല്മീകൻ]
"ഇനിയും പക്ഷെ ഉണ്ടോ. എന്താണെങ്കിലും പറയൂ."
'കൃഷ്ണദാസ് ബാല്കണിയിലേക്ക് വരൂ. അവിടെ വച്ച് പറയാം"
കൃഷ്ണദാസ് ഫ്രഷ് ആയി ബാൽക്കണിയിലേക്ക് ചെന്നപ്പോൾ എമിലി അവിടെ ഒരു കസേരയിൽ ഇരുന്നു ചായ കുടിക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ അവൾ അവനു നേരെയും ഒരു കപ്പ് ചായ നീട്ടി. അവൻ അതിൽ നിന്നും ഒരു സിപ്പെടുത്തിട്ട് ചോദിച്ചു.
"ഇനി പറ.. എന്താ തൻ്റെ പ്രശ്നം."
"ഇത്ര നാളായിട്ടും കൃഷ്ണദാസിന് എൻ്റെ മുഴുവൻ പേര് അറിയുമോ" അവൾ ചോദിച്ചു.
"എനിക്ക് പേരല്ല, നിന്നെയാ ഇഷ്ടപ്പെട്ടത്. പേര് എന്തായാലെന്താ. " അവൻ പറഞ്ഞു.
"അങ്ങനെയല്ല. എൻ്റെ മുഴുവൻ പേര് എമിലി സിസിലിയാനോ എന്നാണു. കൃഷ്ണദാസ് സിസിലിയാനോ എന്ന പേര് കേട്ടിട്ടില്ലേ". അവൾ ചോദിച്ചു.
"എപ്പോളും ന്യൂസിൽ ഒക്കെ വരുന്ന ആ ക്രൈം ഫാമിലി ആണോ' അവൻ ആശ്ചര്യപ്പെട്ടു.
"അത് തന്നെ. എൻ്റെ മുത്തച്ഛൻ ആന്റണി സിസിലിയാനോ ആണ് അതിൻ്റെ തലവൻ. ഞങ്ങളുടെ ഫാമിലി അറിയപ്പെടുന്നത് സിസിലിയാനോ ഫാമിലി എന്നാണു. മുഴുവൻ യൂറോപ്പിലെയും ഏറ്റവും വലിയ മാഫിയ ഫാമിലി". അവൾ പറഞ്ഞു.
ഇത് കേട്ട് കൃഷ്ണദാസ് ഞെട്ടി. അവൻ ഇത്തരമൊരു വാർത്ത തീരെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എമിലിയോടുള്ള പ്രണയം അവനു എല്ലാത്തിലും വലുതായിരുന്നു.
"എന്തായാലും ഞാൻ നിൻ്റെ മുത്തച്ഛനോട് വിവാഹാഭ്യർത്ഥനയുമായി വരുന്നുണ്ട്. മൂപ്പർ എന്നെ തട്ടിക്കളഞ്ഞില്ലേൽ നിന്നെ ഞാൻ കെട്ടും." അവൻ പറഞ്ഞു.
"അയ്യോ. മുത്തച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല. ഞാൻ അടുത്തു തന്നെ ഒരു ദിവസം കൃഷ്ണദാസിനെ ഡിന്നറിനു വിളിക്കാം. കൃഷ്ണദാസിന് എൻ്റെ ഫാമിലിയെ ഇഷ്ടപ്പെടില്ലെന്നാ ഞാൻ കരുതിയത്. അതാ ഇത്ര ദിവസം ഞാൻ
💬 Comments
View all comments