Chapter Title : വേശ്യായനം 9 [വാല്മീകൻ]
ചെയ്യരുത്. എൻ്റെയും ആതിരയുടെയും ജീവൻ രക്ഷിച്ചത് ഇവരാണ്. ഇവരില്ലായിരുന്നുവെങ്കിൽ അഹമ്മദ് എന്നേ ഞങ്ങളെ കൊന്നേനെ"
കൃഷ്ണദാസ് തോക്ക് താഴ്ത്തി. ബഹളം കേട്ട് ആതിര ഓടി വന്നു. മരിച്ചു പോയെന്ന് കരുതിയ ഏട്ടനെ കണ്ടപ്പോൾ അവൾ കരഞ്ഞു കൊണ്ടോടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.
"എന്തിനാ മോനെ ഇതൊക്കെ? നിൻ്റെ അച്ഛനെ കൊന്നതിനാണെങ്കിൽ നീ ഇവരെയൊക്കെ കൊന്നാൽ അച്ഛൻ തിരിച്ചു വരുമോ? നിൻ്റെ അച്ഛനെ കൊന്നത് അഹമ്മദല്ല. നിൻ്റെ അച്ഛൻ അഹമ്മദിനോട് ചെയ്തതെന്തൊക്കെയാണെന്ന് നിനക്കറിയുമോ? അത്രയും ക്രൂരനായ ആളായിരുന്നു നിൻ്റെ അച്ഛൻ." ചന്ദ്രിക പറഞ്ഞു നിർത്തി.
"ഇതൊക്കെ അച്ഛന് വേണ്ടിയാണെന്നാണോ 'അമ്മ കരുതിയത്?" കൃഷ്ണദാസ് അവൻ്റെ പോക്കറ്റിൽ നിന്നും എമിലിയുടെ ഫോട്ടോ എടുത്ത് അമ്മക്ക് നേരെ നീട്ടി.
ചന്ദ്രിക ഫോട്ടോ വാങ്ങി കൃഷ്ണദാസിനെ ചോദ്യഭാവത്തിൽ നോക്കി.
കൃഷ്ണദാസ് അവൻ്റെ ഇന്ഗ്ലണ്ടിലെ ജീവിത കഥ അമ്മയോട് പറഞ്ഞു. എല്ലാം ഒരു മായാകഥ പോലെ ചന്ദ്രികയും ആതിരയും കേട്ടു.
"കല്യാണി എന്ത് പിഴച്ചു മോനെ? ഇവൾ എന്നേയും ആതിരയെയും സഹായിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല. ഇവളെ ദയവു ചെയ്ത് ഒന്നും ചെയ്യരുത്".
കൃഷ്ണദാസ് ചിന്താനിമഗ്നനായി ഇരുന്നു. കുറെ നേരം ആ മുറിയിൽ നിശബ്ദത പരന്നു.
"ശരി.. ഇവളെ ഞാൻ ഒന്നും ചെയ്യില്ല. പക്ഷെ അമ്മയും ആതിരയും എൻ്റെ കൂടെ വരണം." കൃഷാൻദാസ് ആവശ്യപ്പെട്ടു.
"ആതിരയെ നീ കൊണ്ട്പോയ്ക്കോ. അവളെ നീ നന്നായി നോക്കണം. നല്ല ആളെ കൊണ്ട് വിവാഹം കഴിപ്പിക്കണം. അത് നിൻ്റെ ഉത്തരവാദിത്തമാണ്. ഞാൻ എങ്ങോട്ടും ഇല്ല. ഞാനും കല്യാണിയും ഇവിടെത്തന്നെ കഴിയും. ഇത് എൻ്റെ ഉറച്ച തീരുമാനമാണ്. ഇവളെ നിനക്ക് കൊല്ലണമെങ്കിൽ ആദ്യം എന്നെ നീ കൊല്ലണം."
കൃഷ്ണദാസ് ആകെ ചിന്താകുഴപ്പത്തിലായി. അവന് ചന്ദ്രിക പറഞ്ഞത് അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അവൻ ആതിരയെയും കൂട്ടി അവിടുന്ന് ഇറങ്ങി. ആതിരയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി അഹമ്മദിൻ്റെ ബംഗ്ളാവിലെത്തി. അവിടെയുള്ള കാവൽക്കാരെ എല്ലാം വധിച്ച ശേഷം സുഹറയെ ബന്ധനസ്ഥയാക്കി. അവൻ അവിടെ അഹമ്മദിൻ്റെ വരവ് കാത്തു നിന്നു.
അഹമ്മദ് ഉള്ളിൽ കയറിയതും കൃഷ്ണദാസും മാർക്കോസും ഒളിഞ്ഞിരുന്ന് സെക്യൂരിറ്റി ഗാർഡ്സിനെ വെടിവെച്ചിട്ടു. അഹമ്മദ് തോക്കെടുക്കാൻ തുനിഞ്ഞതും കൃഷ്ണദാസ് പിസ്റ്റൾ
💬 Comments
View all comments