Chapter Title : വേട്ട 2 [Zodiac]
ഒരു മുറിവ്..അത്രെയെ ഉള്ളു..വലിയ പ്രശ്നം ഒന്നും ഇല്ല..ഞാൻ നിന്നെ കൊണ്ടുപോകാം.."
അത് കേട്ടപ്പോഴും അവനു സമാധാനം ആയിരുന്നില്ല..
ശര്മിളയ്ക്ക് അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്..സത്യം അവൻ അറിഞ്ഞാൽ അവിടെ അവൻ വലിയ കോലഹരണങ്ങൾ ഉണ്ടാകും എന്ന് അവൾക്ക് അറിയാം..
അവൾ പീറ്റേറിനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു..അവിടെ എത്തിയാൽ ഉള്ള കാര്യങ്ങൾ എന്തെന്ന് അവൾക്ക് അറിയില്ലായിരുന്നു..
ഹോസ്പിറ്റലിൽ എത്തിയപ്പോഴും അവിടെയും മുഴുവൻ ആൾക്കാർ നിറഞ്ഞിരുന്നു...പത്ര മാധ്യമ വണ്ടികൾ അവിടെ മുഴുവൻ നിറഞ്ഞു നിന്നു..
ശർമിള അവരുടെ അടുത്തുനിന്നും പീറ്ററിനെ മാറ്റി ആരും കാണാതെ ബാക് ഡോർ വഴി അകത്തു കയറി..പീറ്ററിനെയും കൂട്ടി ശർമിള ഐ സി യു വിന്റെ അടുത്തേക്ക് എത്തി..ഐ സി യു കണ്ടതും അവന്റെ ഭാവം മാറി..
" ചേച്ചി അല്ലെ പറഞ്ഞത് പൊന്നുവിന് പ്രശ്നം ഒന്നും ഇല്ല എന്ന്.."
അവൻ അവിടെ വച്ചു അവളോട് ചൂടായി..അവന്റെ മനസു പറഞ്ഞു കൊണ്ടിരുന്നു എന്തോ ഒരു ആപത്തു വന്നിരിക്കുന്നു എന്ന്..
അപ്പോഴാണ് ഒരു ഡോക്ടർ പുറത്തേക്ക് വന്നത്…
"പ്രിയയുടെ ആരെങ്കിലും.."
അതു കേട്ട ശർമിള ഡോക്ടറുടെ കൂടെ അകത്തേക്ക് കയറിപ്പോയി...പീറ്റർ കയറാൻ നോക്കിയെങ്കിലും അവനെ നഴ്സുമാർ പിടിച്ചു വച്ചു...അവൻ കുറെ നേരം അവിടെവച്ച് ബഹളം ഉണ്ടാകിയെങ്കിലും അവൻ പതിയെ ബോധം കെട്ടു താഴെ വീണു..
ഇതേ സമയം ഐ സി യു വിന്റെ അടുത്തുള്ള ഒരു ഡോക്ടർ മുറിയിലേക്കാണ് ശര്മിളയെ കൊണ്ടുവന്നത്..
അവളെ അവിടെ ഇരുത്തി..
"ഡോക്ടർ..പ്രിയ.."
"അതു പറയാൻ ആണ് ഞാൻ വിളിച്ചത്.."
അത് കേട്ട ശര്മിളക്ക് പേടി ആകാൻ തുടങ്ങി..
"പ്രിയ ക്രൂരമായി
💬 Comments
View all comments