Chapter Title : വേട്ട 3 [Zodiac]
പക്ഷെ പ്രിയ ചേച്ചി ഒന്നു നോർമൽ ആകുന്നതുവരെ..ചേച്ചിക്ക് നിന്റെ സപ്പോർട്ട് വേണം...അതുകൊണ്ടു ചേച്ചി ഒന്നു റിക്കവർ ആകുന്നതുവരെ…"
"ഒക്കെ.. ചേച്ചി റിക്കവർ ആകുന്നതുവരെ ഞാൻ ഇവിടെ ഉണ്ടാകും..പക്ഷെ അത് കഴിഞ്ഞാൽ.."
"അത് കഴിഞ്ഞാൽ അവരെ തീർക്കാൻ ഞാനും കൂടെ ഉണ്ടാകും.."
അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു…
അവൻ ശാന്തൻ ആകാൻ തുടങ്ങിയിരുന്നു..
____________________________________
അവർ ഐ സി യുവിന്റെ മുന്നിൽ എത്തിയപ്പോൾ കുറച്ചു ആള്കരെ അവിടെ കണ്ടു..അച്ഛനും അവിടെ ഉണ്ടായിരുന്നു..വിൽഫ്രഡ് അവനെ കണ്ടതും അവന്റെ മാറ്റം കണ്ടു ഞെട്ടി..
"അച്ഛാ..എന്ത് പറ്റി.."
അവൻ പേടിയോടെ ചോദിച്ചു..
"പൊന്നുവിന് ബോധം വന്നു...പക്ഷെ അത്ര നല്ല കാര്യം അല്ല നടക്കുന്നത്...ഒന്നും മിണ്ടുന്നില്ല..എന്തിന് ഒന്നു നോക്കുക കൂടി ചെയ്യുന്നില്ല…"
അയാൾ അവന്റെ മേലെ കരഞ്ഞുകൊണ്ട് ചാഞ്ഞു..പീറ്റർ അച്ഛനെ ചേർത്തു പിടിച്ചു..
"അച്ഛാ...കരയരുത്… എല്ലാം ശരിയാകും..ഞാൻ ഇവിടെ ഇല്ലേ.."
അത് കേട്ടപ്പോൾ അയാൾ അവനെ നോക്കി..
"ഇപ്പൊ ആരാ അകത്തുള്ളത്.."
"അമ്മയും തോമസും ഉണ്ട്.."
അപ്പോഴാണ് അവരും ഇറങ്ങി വരുന്നത് കണ്ടത്…അവരുടെ മുഖത്തുനിന്നു അത്ര നല്ല കാര്യമല്ല നടന്നത് എന്നു അവനു വ്യക്തമായി..
അവൻ മെല്ലെ ഐ സി യുവിൽ കയറി...അവിടെ അകത്തു അവൻ അവളെ കണ്ടു...തലയിൽ പൂർണമായും ഒരു വലിയ കെട്ടുണ്ട്..അവളുടെ മുഖത്ത് ഓക്സിജൻ മാസ്കും ഉണ്ടായിരുന്നു.
അവൻ അവളുടെ അടുത്തിരുന്നു..അവൾ അവനെ നോക്കുന്നുകൂടി ഉണ്ടായിരുന്നില്ല...അവൻ അവളുടെ വലതു കൈയിൽ അവന്റെ കൈ വച്ചു…
"ചേച്ചി…"
അവൻ അവളെ വിളിച്ചെങ്കിലും അവനെ നോക്കിയില്ല..
"ചേച്ചി ഞാനാ പീറ്റർ..ചേച്ചി.."
അവന്റെ കണ്ണിൽ നിന്നും വെള്ളം അറിയാതെ തന്നെ വന്നിരുന്നു…
"എനിക്ക് അറിയാം
💬 Comments
View all comments