0%

Chapter Title : വേട്ടക്കിറങ്ങിയവർ 2 [സ്പൾബർ]

Author : Spulber Read All Parts 6.4K

നാടുവാഴി സൂക്ഷിച്ച് വെച്ച നിധിയുടെ കണക്ക് പല താളിയോലകളിലായി രേഖപ്പെടുത്തിയിട്ടുണ്ട്… ചിലപ്പോ ഞാൻ കാണാതെ വിട്ട് പോയതുമുണ്ടാവാം… എത്രയാണെങ്കിലും അത് രണ്ടായി ഭാഗിക്കും… ഒരു ഭാഗം എനിക്ക്… ഒരു ഭാഗം സുഹൈലിനും,അനന്തുവിനും… അതായത് നൂറ് കോടിയാണെങ്കിൽ അമ്പത് കോടി എനിക്ക്, ബാക്കി അമ്പത് കോടി രണ്ടാൾക്കും കൂടി… എന്റെ വിഹിതത്തിൽ നിന്ന് ഒരു പങ്ക് ഞാൻ ആശക്ക് കൊടുക്കും… നിങ്ങളുടെ വിഹിതത്തിൽ നിന്ന് നിങ്ങളുടെ ഇഷ്ടം പോലെ പൂജക്കും ദേവികക്കും കൊടുക്കുക… അതെത്ര വേണമെന്ന് നമുക്കിപ്പോൾ തന്നെ തീരുമാനിക്കാം… പിന്നെ ഇതേപറ്റി ഒരു സംസാരമുണ്ടാവാൻ പാടില്ല… ആദ്യം ആശ പറ… നിനക്കെത്ര വേണം…?”..

മേനോൻ,ആശയെ നോക്കി..അല്ലെങ്കിലേ കോടികളുടെ കണക്ക് കേട്ട് കിളിപോയിരിക്കുകയായിരുന്ന ആശ, മേനോന്റെ ചോദ്യം കേട്ട് ഞെട്ടി..എന്ത് പറയണമെന്ന് അവൾക്കറിയില്ല..

“ആശ ധൈര്യമായി പറഞ്ഞോ… മടിയൊന്നും വിചാരിക്കണ്ട… ഇപ്പോ തന്നെ കാര്യങ്ങൾ പറഞ്ഞ് തീർത്താ പിന്നീട് ഒരു സംസാരം വേണ്ടല്ലോ…”..

മേനോൻ പ്രോൽസാഹിപ്പിച്ചു….

“ അത്… എനിക്കറിയില്ല സാർ… സാറ് പറഞ്ഞാ മതി…”..

ആശ പതിയെ പറഞ്ഞു..

“ശരി… അത് ഞാൻ പറഞ്ഞോളാം… പൂജ പറ… നിനക്കെത്ര വേണം…?”..

“സുഹൈലിന് ഇരുപത്തഞ്ച് കോടി കിട്ടുകയാണെങ്കിൽ അതിൽ നിന്ന് എനിക്ക് പത്ത് കോടി വേണം… “..

പൂജ മടിയില്ലാതെ പറഞ്ഞു..

“ അത് സുഹൈലിന് സമ്മതമാണോ…?”..

“എനിക്ക് സമ്മതമാണ് സാർ…”..

സുഹൈലത് സമ്മതിച്ചു..

“ഇനി ദേവിക പറ… നിനക്കെത്ര വേണം…?”..

ദേവിക,അനന്തുവിനെ ഒന്ന് നോക്കി..

“എനിക്ക് അനന്തു എത്ര തന്നാലും ഞാനത് വാങ്ങും… കണക്കൊന്നും പറയാൻ എനിക്കറിയില്ല…. “..

ദേവിക അവളുടെ തീരുമാനം പറഞ്ഞു..

“ശരി… ഓക്കെയല്ലേ

💬 Comments

View all comments